LiveTV

Live

Sports

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം
Summary
ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി...

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ആറ് വിക്കറ്റിനാണ് ഗംഭീറും കൂട്ടരും തോല്‍പ്പിച്ചത്. ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. സ്വന്തം തട്ടകത്തില്‍ എതിരാളികള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഒരു ഘട്ടത്തിലും പഞ്ചാബിനായില്ല. 139 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ കൊല്‍ക്കത്ത വിജയത്തിലെത്തിയത് 17 പന്തുകള്‍ ബാക്കി നില്‍ക്കെ.

ഓപ്പണര്‍മാരായ ഗംഭീറും ഉത്തപ്പയും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കമാണ് കൊല്‍ക്കത്തക്ക് അനായാസ ജയം നേടിക്കൊടുത്തത്. 28 പന്തുകള്‍ നേരിട്ട ഉത്തപ്പ 9 ബൗണ്ടറികളടക്കം 53 റണ്‍സ് നേടി. 34 റണ്‍സെടുത്ത നായകന്‍ ഗംഭീര്‍ ഉത്തപ്പക്ക് മികച്ച പിന്തുണ നല്‍കി.

പുറത്താകാതെ 56 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിന്റയും 24 റണ്‍സെടുത്ത മുരളി വിജയിയുടെയും പ്രകടനമാണ് പഞ്ചാബിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. പഞ്ചാബ് നിരയില്‍ ഏഴ് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. കൊല്‍ക്കത്തക്ക് വേണ്ടി ഷോണ്‍ മോര്‍ക്കലും സുനില്‍ നരെയ്‌നും രണ്ട് വിക്കറ്റ് വീതം നേടി.

കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ട പഞ്ചാബ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ആറ് പോയിന്റുള്ള കൊല്‍ക്കത്തയാണ് ഒന്നാമത്.