LiveTV

Live

Sports

അശ്വിന്‍ ഇംഗ്ലീഷ് കൌണ്ടിയിലേക്ക്

 അശ്വിന്‍ ഇംഗ്ലീഷ് കൌണ്ടിയിലേക്ക്
Summary
സെപ്റ്റംബറില്‍ ആസ്ത്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ കൌണ്ടിയില്‍ കേവലം രണ്ട് മത്സരങ്ങള്‍ മാത്രമാകും ഇന്ത്യയുടെ സ്പിന്‍ കുന്തമുനക്ക് കളിക്കാനാകുക. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നോട്ടിന്‍ഹാംഷെയറിനെതിരായ മത്സരത്തിലും അശ്വിന് കളിക്കാനാകും.

ശ്രീലങ്കക്കെതിരായ ഏകദിന, ട്വന്‍റി20 പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട ഓഫ് സ്പിന്നര്‍ അശ്വിന്‍ ഇംഗ്ലീഷ് കൌണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഒരുങ്ങുന്നു. വോര്‍സെസ്റ്റര്‍ഷെയറിനായാണ് താരം കളത്തിലിറങ്ങാനൊരുങ്ങുന്നത്. 28ന് ഗ്ലോസെസ്റ്റര്‍ഷെയറിനെതിരായ മത്സരത്തിലാകും അശ്വിന്‍ കൌണ്ടിയിലെ കന്നി പോരാട്ടത്തിനിറങ്ങുക. കൌണ്ടി ക്രിക്കറ്റില്‍ രണ്ടാം ഡിവിഷനില്‍ രണ്ടാം സ്ഥാനത്താണ് വോര്‍സെസ്റ്റര്‍ഷെയര്‍ ഇപ്പോള്‍.സെപ്റ്റംബറില്‍ ആസ്ത്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ കൌണ്ടിയില്‍ കേവലം രണ്ട് മത്സരങ്ങള്‍ മാത്രമാകും ഇന്ത്യയുടെ സ്പിന്‍ കുന്തമുനക്ക് കളിക്കാനാകുക.

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നോട്ടിന്‍ഹാംഷെയറിനെതിരായ മത്സരത്തിലും അശ്വിന് കളിക്കാനാകും. അഞ്ച് ഇന്നിങ്സുകളില്‍ ഒരു ശതകം ഉള്‍പ്പെടെ 223 റണ്‍സുമായി കൌണ്ടിയിലും കസര്‍ത്ത് തുടരുന്ന പൂജാരയാണ് നോട്ടിന്‍ഹാംഷെയറിന്‍റെ മുന്നണിപ്പോരാളികളിലൊരാള്‍. ഇന്ത്യക്ക് പുറത്ത് ആദ്യമയി പൂജാര - അശ്വിന്‍ പോരിനും മത്സരം വഴിവയ്ക്കും.