LiveTV

Live

Sports

ആസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ പ്രതിഫലതര്‍ക്കം അവസാനിച്ചു 

ആസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ പ്രതിഫലതര്‍ക്കം അവസാനിച്ചു 
Summary
ആസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷനും ക്രിക്കറ്റ് ആസ്‌ട്രേലിയയും തമ്മില്‍ പരസ്പരം ധാരണയിലെത്തി

പ്രതിഫലം സംബന്ധിച്ച് ആസ്‌ട്രേലിയന്‍ ക്രിക്കറ്റിലുണ്ടായ തര്‍ക്കം അവസാനിച്ചു. കളിക്കാരുടെ സംഘടനയായ ആസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷനും ക്രിക്കറ്റ് ആസ്‌ട്രേലിയയും തമ്മില്‍ പരസ്പരം ധാരണയിലെത്തി. തര്‍ക്കം തുടങ്ങുന്നതിന് മുമ്പ് എങ്ങനെയായിരുന്നോ പ്രതിഫലം അത് ഏറെക്കുറെ നിലനിര്‍ത്തിയാണ് പുതിയ കരാറെന്നാണ് സൂചന. കരാര്‍ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കും. ആസ്‌ട്രേലിയന്‍ പ്രദേശിക സമയം വൈകിട്ട് നാലിനാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ക്രിക്കറ്റ് ആസ്‌ട്രേലിയ സിഇഒ ജയിംസ് സതര്‍ലാന്‍ഡും ആസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ സിഇഒ അലിസ്റ്റയര്‍ നിക്കോള്‍സണും സംയുക്തമായാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്.

ആസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ പ്രതിഫലതര്‍ക്കം അവസാനിച്ചു 

ഇതോടെ ഈ മാസം ബംഗ്ലാദേശിനെതിരായ പരമ്പരക്ക് ടീം പുറപ്പെടും. തര്‍ക്കം മൂലം അഭിമാന പോരാട്ടമായി കണക്കാക്കുന്ന ആഷസ് പരമ്പരയുള്‍പ്പെടെ സംശയത്തിലായിരുന്നു. ഇതിനിടെ പ്രതിസന്ധി മൂര്‍ച്ഛിക്കുകയും ആസ്‌ട്രേലിയന്‍ എയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പര റദ്ദാക്കുകയും ചെയ്തു. ആദ്യമായിട്ടായിരുന്നു പ്രതിഫലത്തിന്റെ പേരില്‍ ആസ്‌ട്രേലിയ ഒരു പരമ്പര റദ്ദാക്കിയിരുന്നത്. ഇരുപത് വര്‍ഷമായി കളിക്കാര്‍ക്ക് ലാഭവിഹിതം നല്‍കുന്ന പതിവ് റദ്ദാക്കുകയും സീനിയര്‍ താരങ്ങള്‍ക്ക് മാത്രം കൂടുതല്‍ വേതനം നല്‍കുകയും ചെയ്യുന്ന രീതിയിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ വേതന നയം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് കളിക്കാരുടെ സംഘടന അംഗീകരിക്കാത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.