LiveTV

Live

Sports

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കം 

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കം 
Summary
ജൂണ്‍ നാലിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കമാകും. ബംഗ്ലാദേശും ആതിഥേയരായ ഇംഗ്ലണ്ടും തമ്മിലാണ് ആദ്യ മത്സരം. ജൂണ്‍ നാലിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നിലവിലെ ചാംപ്യന്മാരായ ഇന്ത്യയടക്കം എട്ടു ടീമുകളാണ് ഇത്തവണ പങ്കെടുക്കുന്നത്. ഇന്ത്യക്ക് പുറമെ, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന‍്‍ എന്നിങ്ങനെയാണ് ടീമുകള്‍.

ആസ്ത്രേലിയ, ഇന്ത്യ എന്നിവര്‍ രണ്ടുതവണയും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ ഓരോ തവണയും ചാംപ്യന്മാരായിട്ടുണ്ട്. ആസ്ത്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവരാണ് എ ഗ്രൂപ്പില്‍. പാകിസ്താന്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവര്‍ ബി ഗ്രൂപ്പിലും. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും ഏറ്റുമുട്ടും. ജൂണ്‍ നാലിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ജൂണ്‍ 14 ന് ആദ്യ സെമിയും 15 ന് രണ്ടാം സെമിയും നടക്കും. ജൂണ്‍ 18 ന് ഓവലിലാണ് ഫൈനല്‍ പോരാട്ടം.