LiveTV

Live

Sports

ചാന്പ്യന്‍സ് ട്രോഫി; ജെയിംസ് പാറ്റിന്‍സണ്‍ ഓസീസ് ടീമില്‍

ചാന്പ്യന്‍സ് ട്രോഫി; ജെയിംസ് പാറ്റിന്‍സണ്‍ ഓസീസ് ടീമില്‍
Summary
സ്റ്റീവന്‍ സ്മിത്തിനെ കൂടാതെ ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ക്രിസ് ലിന്‍, മാക്സ്‍വെല്‍, ഹെന്‍റിക്വസ് എന്നിവരിലാകും ബാറ്റിങ്

ചാന്പ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. ഏറെ നാളത്തെ ഇടവേളക്ക് ശേഷം പേസര്‍ ജെയിംസ് പാറ്റിന്‍സണ്‍ ടീമില്‍ തിരിച്ചെത്തി. പേസര്‍മാര്‍ക്ക് ആധിപത്യമുള്ള ടീമിലെ ഏക സ്പിന്നര്‍ ആദം സാന്പയാണ്. നായകന്‍ സ്റ്റീവന്‍ സ്മിത്തിനെ കൂടാതെ ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ക്രിസ് ലിന്‍, മാക്സ്‍വെല്‍, ഹെന്‍റിക്വസ് എന്നിവരിലാകും ബാറ്റിങ് കരുത്ത്. വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡും ബാറ്റിങിന് കരുത്ത് പകരും. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹാസില്‍ വുഡ്. പാറ്റ് കുമ്മിന്‍സ്, ജോണ്‍ ഹെയ്സ്റ്റിങ്സ്, മാര്‍ക്കസ് സ്റ്റോയിന്‍സ് എന്നിവരാണ് ബൌളിങ് നിരയിലെ മറ്റ് താരങ്ങള്‍.