LiveTV

Live

Sports

ബാറ്റ് മറന്ന് ക്രീസിലേക്ക് നടന്ന ബാറ്റ്സ്മാന്‍ - വീഡിയോ കാണാം

ബാറ്റ് മറന്ന് ക്രീസിലേക്ക് നടന്ന ബാറ്റ്സ്മാന്‍ - വീഡിയോ കാണാം
Summary
ഗ്ലൌസും പാഡുമെല്ലാം അണിഞ്ഞ് ക്രീസിലേക്ക് നീങ്ങിയ ഫവദ് കുറച്ച് നടന്ന ശേഷമാണ് താന്‍ ബാറ്റെടുത്തിട്ടില്ലെന്ന കാര്യം ഓര്‍ത്തത്. അബദ്ധം മനസിലാക്കിയ താരം പവലിയനിലേക്ക് തിരിച്ച് നടത്തം ആരംഭിച്ചു. വിക്ടോറിയയുട തന്നെ....

ബാറ്റ് മറന്ന് ക്രീസിലേക്ക് നടന്ന ബാറ്റ്സ്മാന്‍റെ അബദ്ധം വൈറലാകുന്നു. ആസ്ത്രേലിയയിലെ പ്രാദേശിക ലീഗായ ഷഫീല്‍ഡ് ഷീല്‍ഡില്‍ വിക്ടോറിയയും വെസ്റ്റേണ്‍ ആസ്ത്രേലിയയും തമ്മിലുള്ള മത്സരത്തിനിടെയാണ് രസകരമായ സംഭവം നടന്നത്. പാക് വംശജനായ ഫവദ് ഖാനാണ് ബാറ്റ് മറന്ന് ക്രീസിലേക്ക് നീങ്ങിയത്. ഗ്ലൌസും പാഡുമെല്ലാം അണിഞ്ഞ് ക്രീസിലേക്ക് നീങ്ങിയ ഫവദ് കുറച്ച് നടന്ന ശേഷമാണ് താന്‍ ബാറ്റെടുത്തിട്ടില്ലെന്ന കാര്യം ഓര്‍ത്തത്. അബദ്ധം മനസിലാക്കിയ താരം പവലിയനിലേക്ക് തിരിച്ച് നടത്തം ആരംഭിച്ചു. വിക്ടോറിയയുട തന്നെ മറ്റൊരു താരം ഇതിനിടെ ഫവദിന് ബാറ്റ് കൊണ്ടുവന്ന് കൊടുത്തു. ബാറ്റിങില്‍ വലിയ കരുത്ത് തെളിയിക്കാത്ത ഫവദ് കേവലം ഏഴ് പന്തുകള്‍ മാത്രം നേരിട്ട് സംപൂജ്യനായി കൂടാരം കയറി.