LiveTV

Live

Sports

ഏകദിന ക്രിക്കറ്റ് റാങ്കിങില്‍ ദക്ഷിണാഫ്രിക്ക ഒന്നാമത്

ഏകദിന ക്രിക്കറ്റ് റാങ്കിങില്‍ ദക്ഷിണാഫ്രിക്ക ഒന്നാമത്
Summary
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതോടെയാണ് റാങ്കിങില്‍ മുന്നേറാനായത്.

ഏകദിന ക്രിക്കറ്റ് റാങ്കിങില്‍ ദക്ഷിണാഫ്രിക്ക ഒന്നാമത്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതോടെയാണ് റാങ്കിങില്‍ മുന്നേറാനായത്. ആസ്ട്രേലിയയാണ് റാങ്കിങില്‍ രണ്ടാമത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 2002 ല്‍ റാങ്കിങ് സിസ്റ്റം തുടങ്ങിയത് മുതല്‍ ഇത് അഞ്ചാം തവണയാണ് പ്രോട്ടീസ് ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്.

ഏകദിന ക്രിക്കറ്റ് റാങ്കിങില്‍ ദക്ഷിണാഫ്രിക്ക ഒന്നാമത്

2007 ലും 2008 ലും 2009 ലും 2014 ലുമാണ് ഇതിന് മുമ്പ് എത്തിയത്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര നേട്ടമാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് ഗുണമായത്. അവസാന ഏകദിനത്തില്‍ 88 റണ്‍സിനാണ് ശ്രീലങ്കയെ തോല്‍പ്പിച്ചത്. വിജയലക്ഷ്യമായ 386 റൺസ് പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 296 റൺസെടുക്കാനേ കഴിഞ്ഞുളളൂ. ക്വിന്റണ്‍ ഡീ കോക്കിന്റെയും ഹാഷിം അംലുയുടെയും സെഞ്ച്വറി പ്രകടനമാണ് ടീമിന് ജയം സമ്മാനിച്ചത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 187 റൺസ് കൂട്ടിച്ചേര്‍ത്തു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 350 റൺസില്‍ കൂടുതല്‍ നേടുന്ന ടീമെന്ന ഇന്ത്യയുടെ റെക്കോര്‍ഡും ദക്ഷിണാഫിക്ക മറികടന്നു. തുടര്‍ച്ചയായി പതിനൊന്നാം വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ആസ്ട്രേലിയയെ ഒരു പോയിന്റിന് പിന്നിലാക്കിയാണ് ഒന്നാം റാങ്കിലെത്തിയത്. 112 പോയിന്റുള്ള ഇന്ത്യ നാലാം സ്ഥാനത്താണ്.