ക്രിക്കറ്റ് കളിക്കാന്‍ തന്നെ അനുവദിക്കണമെന്ന അപേക്ഷയുമായി ശ്രീശാന്ത്

കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ തന്നെ അനുവദിക്കണമെന്ന അപേക്ഷയുമായി മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് രംഗത്ത്. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ നിന്ന് മുക്തനായിട്ടും ബിസിസിഐ നിലപട് വ്യക്തമാക്കുന്നില്ലെന്ന് ശ്രീശാന്ത് ആരോപിച്ചു. ക്രിക്കറ്റില്‍ നിന്ന് വിലക്കിക്കൊണ്ടുളള രേഖകള്‍ ഇതുവരെ ബിസിസിഐയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും കളിക്കാനുളള അവകാശത്തിനായി പോരാട്ടം തുടരുമെന്നും ശ്രീശാന്ത് ട്വിറ്ററിലൂടെ അറിയിച്ചു.
ക്രിക്കറ്റ് മൈതാനത്തിലേക്ക് തിരിച്ചുവരവിന്റെ ഭാഗമായി സ്ക്കോട്ട്ലാന്‍ഡ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിന് ക്ഷണം ലഭിച്ചിരുന്നു. ബിസിസിഐയില്‍ നിന്നും അനുമതിക്കായി ശ്രീശാന്ത് അപേക്ഷ നല്‍കുകയും ചെയ്തു.
എന്നാല്‍ അപേക്ഷ ബിസിസിഐ തളളിയതോടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു. കോടതി കുറ്റവിമുക്തനാക്കിയ അന്നുമുതല്‍ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സമീപിച്ചിരുന്നുവെന്നും, തുടര്‍ച്ചയായി ഇ മെയില്‍ അയച്ചിട്ടും ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും മറുപടി ലഭിച്ചില്ലെന്ന് ശ്രീശാന്ത് ട്വിറ്റ് ചെയ്തു. കോടതി കുറ്റവിമുക്തനാക്കിയിട്ട് വര്ഷങളായി, എന്നിട്ട് മറുപടിയില്ല. എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയില്ലെന്നും ശ്രീശാന്ത് പറഞ്ഞു. കേരളാ ക്രിക്കറ്റ് അസോസിയേഷനോ എറണാകുളം ജില്ലാ അസോസിയേഷനോ തന്റെ ക്ലബ്ബ് ടീമിനോ ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് വിലക്കികൊണ്ടുളള കത്ത് ബിസിസിഐയില്‍ നിന്ന് ലഭിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാനുളള അവകാശത്തിനായി പോരാട്ടം തുടരുമെന്നും ശ്രീശാന്ത് ട്വിറ്ററിലൂടെ അറിയിച്ചു.