LiveTV

Live

Sports

ലോകകപ്പ് യോഗ്യത: ബ്രസീല്‍- ഉറുഗ്വെ പോരാട്ടം സമനിലയില്‍

ലോകകപ്പ് യോഗ്യത: ബ്രസീല്‍- ഉറുഗ്വെ പോരാട്ടം സമനിലയില്‍
Summary
രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഉറുഗ്വെ സമനില പിടിച്ചത്
ലോകകപ്പ് യോഗ്യത: ബ്രസീല്‍- ഉറുഗ്വെ പോരാട്ടം സമനിലയില്‍

​ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൌണ്ടിലെ ബ്രസീല്‍- ഉറുഗ്വെ പോരാട്ടം സമനിലയില്‍. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഉറുഗ്വെ സമനില പിടിച്ചത്. മത്സരം തുടങ്ങി നാല്‍പതാമത്തെ സെക്ക‌ന്‍ഡില്‍ ഡഗ്ലസ് കോസ്റ്റ ബ്രസീലിന്‍റെ ആദ്യ ഗോള്‍ നേടി.

റെനാറ്റോ അഗാസ്റ്റോയുടെ വകയായിരുന്നു കാനറികളുടെ രണ്ടാം ഗോള്‍. ആദ്യ പകുതിയില്‍ എഡിസന്‍ കവാനിയിലൂടെ തിരിച്ചടിച്ച ഉറുഗ്വെ നാല്‍പത്തിയെട്ടാം മിനിറ്റില്‍ ലൂയി സുവാരസിലൂടെ സമനില പിടിച്ചു. ഗ്രൂപ്പില്‍ പത്ത് പോയിന്‍റുമായി ഉറുഗ്വെ രണ്ടാം സ്ഥാനത്താണ്. സമനിലയോടെ ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.