LiveTV

Live

Sports

മത്സരശേഷം പാകിസ്താന്‍ താരങ്ങളുമായി സൌഹൃദം പങ്കിട്ട് കൊഹ്‍ലിയും യുവരാജും

മത്സരശേഷം പാകിസ്താന്‍ താരങ്ങളുമായി  സൌഹൃദം പങ്കിട്ട് കൊഹ്‍ലിയും യുവരാജും
Summary
ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയും യുവരാജ് സിങും ഷൊഹൈബ് മാലിക്കുമായും പാകിസ്താന്‍റെ ബൌളിങ് പരിശീലകനും മുന്‍ ഓള്‍ റൌണ്ടറുമായ അസര്‍ മെഹമ്മൂദുമായി സംസാരിച്ച് ചിരിച്ചു നില്‍ക്കുന്ന വീഡിയോ ഐസിസി

ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പപോള്‍ ഉണ്ടാക്കുന്ന യുദ്ധസമാനമായ അവസ്ഥ പലപ്പോഴും സമ്മര്‍ദത്തിലാക്കുന്നത് താരങ്ങളെയാണ്. കൊഹ്‍ലിയും സംഘവും കടുത്ത സമ്മര്‍ദത്തോടെയാണ് ഇന്നലെ കളത്തിലിറങ്ങിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഫീല്‍ഡിലെ അവലുടെ പ്രകടനങ്ങള്‍. നോ ബോളും വൈഡുകളും ദാനം ചെയ്ത് തുടക്കത്തില്‍ തന്നെ ഭൂംറ തനിക്കുള്ളിലെ സമ്മര്‍ദത്തിന്‍റെ വ്യക്തമായ സൂചന ന‌ല്‍കി. പതിവ് അലസത പ്രകടമാക്കി രോഹിത് ശര്‍മ വിക്കറ്റ് ബലി കൊടുത്തത് മുതല്‍ ഇന്ത്യ പ്രതിരോധത്തിലായിരുന്നു. വലിയ മാര്‍ജിനിലുള്ള പരാജയം ഏറ്റുവാങ്ങിയതെങ്കിലും പാക് താരങ്ങളുമായി സൌഹൃദം പങ്കിട്ട് ചിരിക്കാന്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ സമയം കണ്ടെത്തി.

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയും യുവരാജ് സിങും ഷൊഹൈബ് മാലിക്കുമായും പാകിസ്താന്‍റെ ബൌളിങ് പരിശീലകനും മുന്‍ ഓള്‍ റൌണ്ടറുമായ അസര്‍ മെഹമ്മൂദുമായി സംസാരിച്ച് ചിരിച്ചു നില്‍ക്കുന്ന വീഡിയോ ഐസിസി ട്വീറ്റ് ചെയ്തു, പാകിസ്താന്‍ ടീമിനെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്ത ഇന്ത്യന്‍ നായകന്‍റെ നടപടി ഏറെ ശ്രദ്ധ ആകര്‍ഷിച്ച്. പല പാകിസ്താന്‍ ആരാധകരും സന്തോഷത്തോടെയാണ് കൊഹ്‍ലിയുടെ വാക്കുകള്‍ കേട്ടത്.