LiveTV

Live

Sports

സൂര്യതേജസോടെ കൊല്‍ക്കത്ത

സൂര്യതേജസോടെ കൊല്‍ക്കത്ത
Summary
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് വിക്കറ്റ് ജയം.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് വിക്കറ്റ് ജയം. ആവേശകരമായ മത്സരത്തില്‍ പൂനെ സൂപ്പര്‍ ജയന്‍റ്സിനെയാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. 60 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം.

സ്വന്തം തട്ടകത്തില്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ മഹേന്ദ്ര സിങ് ധോണിക്കും കൂട്ടര്‍ക്കും ഇത്തവണയും പിഴച്ചു. ആവേശകരമായ മത്സരത്തില്‍ പൂനെ ഉയര്‍ത്തിയ 160 റണ്‍സ് വിജയ ലക്ഷ്യം കൊല്‍ക്കത്ത മറികടന്നത് മൂന്ന് പന്ത് ബാക്കി നില്‍ക്കെ. 49 പന്തില്‍ നിന്ന് അറുപത് റണ്‍സെ‌ടുത്ത സൂര്യകുമാര്‍ യാദവിന്റെ മികച്ച ബാറ്റിങാണ് കൊല്‍ക്കത്തക്ക് തുണയായത്. ആറ് ബൌണ്ടറികളും രണ്ട് സിക്സറും അടങ്ങുന്നതാണ് യാദവിന്റെ ഇന്നിങ്സ്. 36 റണ്‍സെടുത്ത ശാക്കിബ് അല്‍ഹസന്‍ യാദവിന് മികച്ച പിന്തുണ നല്‍കി. റണ്ണൊഴുക്ക് തടയുന്നതില്‍ പരാജയപ്പെട്ട ബൌളര്‍മാരാണ് പൂനെയുടെ പരാജയത്തിന് കാരണം. നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ രഹാനെയുടെ ബാറ്റിങ് മികവിലായിരുന്നു പൂനെ ഭേദപ്പെട്ട സ്കോര്‍ നേടിയത്.
ജയത്തോടെ എട്ട് പോയിന്റായ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രം വിജയിച്ച പൂനെ ഏഴാം സ്ഥാനത്താണ്.