LiveTV

Live

sponsored

മീഡിയവണ്‍ - ബോണ്‍വോ ആദ്യ യാത്രാസംഘം ചൈനയില്‍

പുതു സംരംഭകര്‍, ആര്‍ക്കിടെക്റ്റ്, വീടുപണിയുന്നവര്‍ എന്നിങ്ങിനെ ബിസിനസ് ആവശ്യക്കാരെ ഉദ്ദേശിച്ചാണ് ഈ യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. 

മീഡിയവണ്‍ - ബോണ്‍വോ ആദ്യ യാത്രാസംഘം ചൈനയില്‍

മീഡിയവണ്‍ - ബോണ്‍വോ ആദ്യ യാത്രാസംഘം ചൈനയില്‍. മീഡിയവണും കണ്‍സപ്റ്റ് ട്രിപ്പ് പ്ലാനേഴ്സായ ബോണ്‍വോയും സംയുക്തമായി സംഘടിപ്പിക്കുന്ന ചൈനയിലേക്കുള്ള ബിസിനസ് യാത്രാ ആരംഭിച്ചു. ആദ്യ രണ്ട് ദിവങ്ങള്‍ ഉല്ലാസ നഗരങ്ങളിലാണ് സംഘം സമയം ചിലവിടുന്നത്. ശേഷം വ്യവസായ നഗരമായ ഗാങ്ഷ്യുവിലേക്ക് യാത്രയാകും.

പുതു സംരംഭകര്‍, ആര്‍ക്കിടെക്റ്റ്, വീടുപണിയുന്നവര്‍ എന്നിങ്ങിനെ ബിസിനസ് ആവശ്യക്കാരെ ഉദ്ദേശിച്ചാണ് ഈ യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. യാത്ര വ്യത്യസ്ത ‌അനുഭവമാണ് നല്‍കികൊണ്ടിരിക്കുന്നതെന്നാണ് യാത്രയിലെ സംരംഭകരുടെ അഭിപ്രായം. ഗോ ടു ചൈന എന്ന ആദ്യ യാത്ര തീരുമാനിച്ച ഉടന്‍ തന്നെ രാജ്യത്തിനകത്തും പുറത്തുനിന്നും നിരവധി അന്വേഷണങ്ങളാണ് ലഭിച്ചിട്ടുള്ളത്. ആദ്യ സംഘത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് മറ്റൊരു തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ചൈനാ യാത്രക്ക് പിന്നാലെ അടുത്ത യാത്ര ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഒക്ടോബര്‍, നവംബര്‍ ‍മാസത്തില്‍ തുര്‍ക്കിയിലേക്കാണ് അടുത്ത യാത്ര. മജീഷ്യന്‍ രാജ് കലേഷ് ഈ യാത്രയില്‍ മുഴുനീളെ കുടുംബങ്ങള്‍ക്ക് കൂടെയുണ്ടാകും. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ കൂടെ കൂട്ടാവുന്ന രീതിയിലാണ് യാത്രയുടെ ഷെഡ്യൂളിങ്.