മലയാളിയെ കീഴടക്കിയ 'മോഹന്‍ലാല്‍ ചിരികള്‍'; വൈറലായി വീഡിയോ
അർജുൻ ശിവദാസ് എന്ന ആരാധകനാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഒരുക്കിയിരിക്കുന്നത്

പരമ്പരാഗത നായക സങ്കല്പങ്ങളെ മാറ്റിമറിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ എന്ന നടന് മലയാള സിനിമയിലേക്കെത്തിയത്. ചരിഞ്ഞ തോളുമായി എത്തി ലാല്‍ മലയാളികളെ തന്റെ ആരാധകരാക്കിയെടുത്തു. ലാല്‍ മാനറിസങ്ങളെ നിത്യജീവിതത്തില്‍ എപ്പോഴെങ്കിലും അനുകരിക്കാത്ത മലയാളികളുണ്ടാവില്ല. ലാലിന്റെ ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം പിന്നെയും മലയാളിയെ കീഴടക്കിക്കൊണ്ടിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് മോഹന്‍ലാലിന്റെ വ്യത്യസ്തമായ ചിരികള്‍ നിറഞ്ഞൊരു വീഡിയോയാണ്.
ലാലിന്റെ കുസൃതിച്ചിരി, പ്രണയച്ചിരി, വാത്സല്യം നിറഞ്ഞ, വിജയീ ഭാവമുള്ള അങ്ങനെ വ്യത്യസ്തമായ ലാല്ച്ചിരികള് കൊണ്ട് നിറഞ്ഞിരിക്കുകയാണ് 'സ്പെക്ട്രം ഓഫ് ലാഫര്‍'എന്ന വീഡിയോയില്‍.
അർജുൻ ശിവദാസ് എന്ന ആരാധകനാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ അഭിനയിച്ച തിരനോട്ടം മുതൽ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം വരെയുള്ള ചിത്രങ്ങളിലെ ലാല്‍ ചിരികൾ വീഡിയോയിൽ കാണാം.
Adjust Story Font
16