Top

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു

സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണിക്കൃഷ്ണൻ എസ്. ചെറുന്നിയൂരിനെയാണ് ‌സ്പെഷ്യൽ പ്രോസിക്യൂട്ടാറായി നിയമിച്ച് ഉത്തരവിറക്കിയത്

MediaOne Logo

  • Updated:

    2021-03-01 14:17:14.0

Published:

1 March 2021 2:17 PM GMT

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു
X

പാലാരിവട്ടം അഴിമതി കേസില്‍ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി. തിരുവനന്തപുരം വിജിലന്‍സ് ആന്‍റ് ആന്‍റി-കറപ്ഷന്‍ ബ്യൂറോയിലെ സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണിക്കൃഷ്ണൻ എസ്. ചെറുന്നിയൂരിനെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടാറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്.

ഡി.എം.ആര്‍.സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് റെക്കോര്‍ഡ് വേഗത്തില്‍ പാലത്തിന്‍റെ നിര്‍മാണം പൂര്‍‌ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28നാണ് പാലത്തിന്‍റെ പൊളിച്ചു പണിയല്‍ ജോലികള്‍ തുടങ്ങിയത്. പണി പൂര്‍ത്തിയാക്കാന്‍ ജൂണ്‍ വരെ സമയം അനുവദിച്ചിരുന്നു. ഉദ്ഘാടനം നടത്താനായില്ലെങ്കിലും പറഞ്ഞതിലും മൂന്ന് മാസം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു.

TAGS :

Next Story