ആശയക്കുഴപ്പം; യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ല
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ഇന്ന് രണ്ടു വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമായില്ല. മൂവാറ്റു പുഴയ്ക്കായി ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ ചങ്ങനാശേരി വേണമെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു

യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനായില്ല. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ഇന്ന് രണ്ടു വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമായില്ല. മൂവാറ്റു പുഴയ്ക്കായി ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ ചങ്ങനാശേരി വേണമെന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചു.
അധികമായി നല്കിയ ചേലക്കര സീറ്റ് വേണ്ടെന്ന് ലീഗ് ജില്ലാകമ്മറ്റിയും നിലപാടെടുത്തു. മൂന്ന് സീറ്റ് വേണമെന്ന നിലപാടിലാണ് മാണി സി. കാപ്പനും. രണ്ടുവട്ടം ചര്‍ച്ച നടത്തിയിട്ടും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ സമവായത്തിലെത്തിക്കാന്‍ കോണ്‍ഗ്രസിനായില്ല. മുവാറ്റുപുഴക്കായി അവകാശവാദം ഉന്നയിച്ചതായി ജോസഫ് വിഭാഗം പരസ്യമായി തന്നെ വ്യക്തമാക്കി. എങ്കില്‍ ചങ്ങനാശേരി തങ്ങള്‍ക്ക് വേണമെന്നായി കോണ്‍ഗ്രസ്. അതിലും വഴങ്ങാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായില്ല. പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും വേണമെന്ന പിടിവാശിലാണ് ജോസഫ്.
രണ്ടും കൂടി നല്‍കാനാവില്ലെന്ന നിലപാട് ജോസഫിനെ കോണ്‍ഗ്രസ് അറിയിച്ചു കഴിഞ്ഞു. ഇതോടെ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമാകാതെ ബാക്കി ചര്‍ച്ച നാളത്തേക്ക് മാറ്റി. മാണി സി. കാപ്പനുമായും കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തി. മൂന്ന് സീറ്റ് ചോദിച്ച കാപ്പനോട് യു.ഡി.എഫ് യോഗത്തില്‍ തീരുമാനിക്കാമെന്നറിയിച്ചു. അധികമായി ലഭിച്ച ചേലക്കര വേണ്ടെന്നാണ് ലീഗ് തൃശൂര്‍ ജില്ലാകമ്മറ്റിയുടെ നിലപാട്.
ഇവര്‍ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഇതോടെ ലീഗിനും തലവേദനയായി. അതേസമയം ആര്.എസ്.പി പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികക്ക് രൂപംനല്കി. ഇരവിപുരത്ത് ബാബു ദിവാകരന് മത്സരിക്കും. ചവറയില്‍ ഷിബു ബേബി ജോണും കുന്നത്തൂരില്‍ ഉല്യാസ് കോവൂരമായിരുക്കും സ്ഥാനാര്‍ഥികള്‍. ആറ്റിങ്ങലും കയ്പമംഗലത്തും ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും തീരുമാനം.
Adjust Story Font
16