LiveTV

Live

Saudi Arabia

അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് വ്യോമ താവളത്തിന് നേരെയും ആക്രമണം നടത്തിയെന്നും ഹൂതികൾ അവകാശപ്പെട്ടു

അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് വ്യോമ താവളത്തിന് നേരെയും ആക്രമണം നടത്തിയെന്നും ഹൂതികൾ അവകാശപ്പെട്ടു. യമൻ യുദ്ധത്തിൽ നിന്നും യു.എസ് പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം വർധിക്കുന്നത്. സൗദിക്ക് നേരെയുള്ള ആക്രമണത്തെ ഐക്യരാഷ്ട്രസഭയും ബ്രിട്ടണും ഫ്രാൻസും ജർമനിയും അപലപിച്ചു. തുടരെ നാലാം ദിവസമാണ് സൗദിയിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നത്.

ആദ്യ ആക്രമണത്തിൽ അബഹയിൽ വിമാനത്തിന് തീ പിടിച്ചിരുന്നു. പിന്നാലെ ആക്രമണം വർധിച്ചു. ഇന്നും അബഹ വിമാനത്താവളം ലക്ഷ്യം വെച്ചെത്തിയ ഡ്രോണുകൾ സഖ്യസേന പ്രതിരോധിച്ചു. ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് വ്യോമ താവളത്തിന് നേരെയും ആക്രമണം നടത്തിയെന്ന് ഹൂതികൾ അവകാശപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

തുടരെയുള്ള ആക്രമണം പ്രതിരോധിക്കുന്ന ശബ്ദം ഖമീസ് മുശൈത്തിൽ മുഴങ്ങുന്നുണ്ട്. യമനിലെ മനുഷ്യ ദുരന്തം ചൂണ്ടിക്കാട്ടി യു.എസ് യുദ്ധത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം വർധിച്ചത്. ഇതിനിടെ സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ഹൂതികളുടെ ആക്രമണത്തിനെതിരെ ഐക്യരാഷ്ടസഭ രംഗത്തെത്തി. ബ്രിട്ടനും ഫ്രാൻസും ജർമനിയും സൗദിക്കെതിരായ ആക്രമണത്തെ അപലപിച്ചു. കഴിഞ്ഞ ദിവസം യമൻ യുദ്ധമവസാനിപ്പിക്കുന്ന കാര്യം യു.എസ് സൗദി വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തിരുന്നു.