കോവിഡ് വ്യാപനം; സൗദിയിൽ നിയന്ത്രണം ശക്തമാക്കുന്നു
കർഫ്യൂ സാഹചര്യം നിലനിൽക്കുന്നതിനാൽ ചില സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരോട് അവധിയെടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദിയിൽ എല്ലാ ഓഡിറ്റോറിയങ്ങളും, ഹോട്ടൽ ഹാളുകളും, വിനോദ കേന്ദ്രങ്ങളും അടക്കുന്നു. വെള്ളിയാഴ്ച പ്രാർഥന 15 മിനിറ്റാക്കി ചുരുക്കിയിട്ടുണ്ട്. കർഫ്യൂ സാഹചര്യം നിലനിൽക്കുന്നതിനാൽ ചില സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരോട് അവധിയെടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ കടകളിൽ കയറുന്നതിനായി ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച ആപ്ലിക്കേഷൻ സ്തംഭിച്ചു. ഇന്ത്യയിലും കേരളത്തിലും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ വിമാന സർവീസ് തുടങ്ങുന്നതും നീണ്ടേക്കും.