LiveTV

Live

Saudi Arabia

സൗദിയിൽ മലയാളികളും രണ്ടാം ഘട്ട കോവിഡ് വാക്സിൻ സ്വീകരിച്ചു തുടങ്ങി.

ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം പൂർത്തിയാക്കിയ മലയാളികളും രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് തുടങ്ങി

സൗദിയിൽ മലയാളികളും രണ്ടാം ഘട്ട കോവിഡ് വാക്സിൻ സ്വീകരിച്ചു തുടങ്ങി.

സൗദിയിൽ മലയാളികളും രണ്ടാം ഘട്ട കോവിഡ് വാക്സിൻ സ്വീകരിച്ചു തുടങ്ങി.ഇത് വരെ മൂന്ന് ലക്ഷത്തോളം പേർക്ക് വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇന്ന് നൂറ്റി എഴുപത്തി ആറ് പുതിയ കേസുകളും നൂറ്റി നാൽപ്പത്തി ആറ് രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്.

മൂന്ന് ലക്ഷത്തോളം പേർക്ക് ഇത് വരെ സൗദിയിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം പൂർത്തിയാക്കിയ മലയാളികളും രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് തുടങ്ങി. വാക്‌സിൻ വിതരണം കൂടുതൽ ആളുകളിലേക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്ന് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാൽപ്പതിനായിരത്തോളം സാമ്പിളുകളാണ് പരിശോധിച്ചത്.

കോവിഡ് പരിശോധനക്കായി തഅക്കദ് കേന്ദ്രങ്ങളിലെത്തുന്നവർ ആറ് വയസ്സിന് മുകളിലുള്ളവരായിരിക്കണമെന്ന് അധികൃതർ അറിയിച്ചു. 176 പേർക്ക് ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ 146 പേർക്ക് മാത്രമേ ഭേദമായിട്ടുള്ളൂ. ഇതോടെ ആക്ടീവ് കേസുകൾ 1,919 ആയി ഉയർന്നു. ഇന്ന് 5 പേർ മരിച്ചതുൾപ്പെടെ 6,323 പേരാണ് സൗദിയിൽ ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചത്. 3,64,929 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചതായും, 3,56,687 പേർക്ക് ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.