LiveTV

Live

Saudi Arabia

സൗദിയിലെ തൊഴിൽ നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ

മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് നിലവിലെ തൊഴിൽ നിയമം പരിഷ്കരിക്കുക.

സൗദിയിലെ തൊഴിൽ നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ

സൗദിയിലെ തൊഴിൽ നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുന്നു.സൗദിയിൽ ജീവനക്കാരെ നിയമിക്കുന്നത് നിയമാനുസൃത മാർഗങ്ങളിലൂടെയാകണം. ഇടനിലക്കാർക്ക് പണം കൊടുത്ത് തൊഴിലാളികളെ നിയമിക്കുന്നത് നിയമവിരുദ്ധമാണ്. പരിഷ്കരിക്കുന്ന തൊഴിൽ നിയമത്തിൽ ഇത്തരം രീതിക്ക് രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം റിയാൽ വരെയാണ് പിഴയായി ഈടാക്കുക. ഇതിനായി തൊഴിൽ നിയമത്തിലെ 231 ആം അനുഛേദത്തിൽ മാറ്റം വരുത്തും.

തൊഴിലാളിയെ നിയമിക്കാനുള്ള റിക്രൂട്ട്മെന്റ് ഫീ തൊഴിലുടമ തന്നെ അടക്കണം. ഇഖാമ ഫീസും, വർക് പെർമിറ്റ് ഫീസും, തൊഴിലാളിക്കായി രാജ്യം അടക്കാൻ പറയുന്ന മറ്റു ഫീസുകളും തൊഴിലുടമ തന്നെ അടക്കണം. നാട്ടിലേക്കുള്ള മടക്ക യാത്രാ ടിക്കറ്റും തൊഴിലുടമയുടെ ബാധ്യതയാണ് അമ്മമാർക്കുള്ള പ്രസവാവധി പത്താഴ്ചയിൽ നിന്നും പതിനാലാഴ്ചയായി ഉയർത്തുക, റീ എൻട്രി ഫീസ് തൊഴിലാളിയിൽ നിന്നും ഈടാക്കുക, തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് നിയമത്തിൽ പറയുന്ന പ്രധാന ഭേദഗതികൾ.

മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് നിലവിലെ തൊഴിൽ നിയമം പരിഷ്കരിക്കുക. സൗദി പ്രാദേശിക മാധ്യമങ്ങളാണ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽലെ തൊഴിലന്തരീക്ഷം പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കും. മതം, വർഗം, നിറം, ലിംഗം, ഭിന്നശേഷി, വിവാഹം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിവേചനം പാടില്ലെന്നും നിയമം പറയുന്നു. കോടതി വിധിയില്ലാതെ ശമ്പളം പിടിച്ചു വെക്കരുത്. പ്രസവാവധി 10ൽ നിന്നും 14 ആഴ്ചയാക്കിയും ഉയർത്തും.

.

തൊഴിലാളിക്കുള്ള താമസം തൊഴിലുടമ ഒരുക്കണം. ശമ്പളം തുടരെ മുടങ്ങിയാൽ തൊഴിലുടമയുടെ സമ്മതമില്ലാതെ റദ്ദാക്കാമെന്നും പുതിയ തൊഴിൽ നിയമങ്ങളിൽ പറയുന്നു. പരിഷ്കരിച്ച നിയമം മന്ത്രാലയത്തിന്റെ അന്തിമ വിജ്ഞാപനത്തിൽ പ്രഖ്യാപിക്കും. നിലവിലെ പരിഷ്കരണത്തിൽ അഭിപ്രായമറിയിക്കാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.പ്രാബല്യത്തിൽ വരാനിരിക്കുന്ന നിയമത്തിൽ തിരുത്തലിന് ജനങ്ങൾക്കും അഭിപ്രായമറിയിക്കാം