വിദേശി ജീവനക്കാരുടേയോ കുടുംബാംഗങ്ങളുടെയോ പാസ്പോർട്ടുകൾ പിടിച്ചു വെക്കരുതെന്ന് സൗദി
പാസ്പോർട്ട് തൊഴിലുടമകൾ കൈയ്യിൽ വെക്കുന്നതായി പരാതി ലഭിച്ചാൽ അയ്യായിരം റിയാൽ പിഴ ഈടാക്കും.

വിദേശി ജീവനക്കാരുടേയോ കുടുംബാംഗങ്ങളുടെയോ പാസ്പോർട്ടുകൾ പിടിച്ചു വെക്കുന്നത് നിയമലംഘനമാണെന്ന് സൗദി തൊഴിൽ മന്ത്രാലയം. പാസ്പോർട്ട് തൊഴിലുടമകൾ കൈയ്യിൽ വെക്കുന്നതായി പരാതി ലഭിച്ചാൽ അയ്യായിരം റിയാൽ പിഴ ഈടാക്കും. പരാതികളുയർന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
സൗദിയിലെ നിയമമനുസരിച്ച് ജീവനക്കാരുടെ പാസ്പോർട്ടുകൾ തൊഴിലുടമകൾ കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് നിയമ ലംഘനമാണ്. ഇതിന് 5,000 റിയാൽ പിഴ ലഭിക്കും. പരാതികൾ വീണ്ടും ഉയർന്നതോടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്. എന്നാൽ നിശ്ചിത സാഹചര്യങ്ങളിൽ മാത്രമേ തൊഴിലാളികളുടെ പാസ്പോർട്ടുകൾ തൊഴിലുടമക്ക് കൈവശം സൂക്ഷിക്കാം. എന്നാൽ ഇതിനും തൊഴിലാളികളുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണം. നഷ്ടപ്പെടുകയോ കേടായിപ്പോകുമെന്നേ തൊഴിലാളിക്ക് ഭീതിയുണ്ടെങ്കിൽ പാസ്പോർട്ട് തൊഴിലുടമയിൽ ഏൽപ്പിക്കാം. ഇത്തരം സാഹചര്യങ്ങളിൽ തൊഴിലാളികൾ ആവശ്യപ്പെട്ടാലുടൻ പാസ്പോർട്ടുകൾ കൈമാറിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. നിർബന്ധമായി പാസ്പോർട്ട് പിടിച്ചുവെച്ചാൽ തൊഴിലാളിക്ക് മന്ത്രാലയത്തിന് പരാതി നൽകാം.