LiveTV

Live

Saudi Arabia

സൗദിയിൽ കോവിഡ് വാക്‌സിന് രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ വൻ വർധന

സ്വിഹത്തി ആപ്പ് വഴി രജിസ്റ്റർ ചെയ്തവർക്ക് 48 മണിക്കൂറിനുള്ളിൽ വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള അറിയിപ്പ് ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

സൗദിയിൽ കോവിഡ് വാക്‌സിന് രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ വൻ വർധന

സൗദി അറേബ്യയിൽ 104 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 146 പേർക്ക് രോഗമുക്തി ലഭിച്ചെന്നും ഒമ്പത് പേർ മരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ നാൽപതിനായിരത്തോളം കോവിഡ് പരിശോധനകൾ നടത്തിയപ്പോൾ, 104 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 146 രോഗമുക്തിയും 9 പേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ മുന്നിട്ട് നിൽക്കുന്നത് റിയാദ് ആണ്. 254 പേരാണ് റിയാദിൽ രോഗ ബാധിതരായിട്ടുള്ളത്. തൊട്ട് പിറകിലായി 101 പേർ ജിദ്ദയിലും 97 പേർ അറാറിലും 86 പേർ മക്കയിലും 65 പേർ ഹായിലിലും 63 പേർ ദമ്മാമിലും രോഗികളായുണ്ട്. മറ്റ് നഗരങ്ങളിലെല്ലാം 50ല്‍ താഴെയാണ് ആക്ടീവ് കേസുകളുടെ എണ്ണം.

3,63,259 പേർക്കാണ് സൗദിയിൽ ഇത് വരെ രോഗം സ്ഥിരീകരിച്ചത്. അതിൽ 3,54,755 പേർക്കും ഭേദമായി. 6,265 പേർ ഇത് വരെ മരിച്ചു. കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി സ്വിഹത്തി മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്തവർക്ക് 48 മണിക്കൂറിനുള്ളിൽ വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള അറിയിപ്പ് ലഭിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിവരുന്നത്.