LiveTV

Live

Saudi Arabia

സൗദിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; രാജ്യത്തിന് ആശ്വാസം

വാക്‌സിനേഷൻ ആരംഭിച്ചതോടെ ഈ വർഷം പാതിക്ക് മുന്നേ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ

സൗദിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; രാജ്യത്തിന് ആശ്വാസം

രാജ്യത്ത് പുതിയ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ ആത്മവിശ്വാസത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം. നൂറിനും താഴെ കേസുകളെത്തിയതോടെ ആഹ്ലാദത്തിലാണ് രാജ്യത്തെ സ്വദേശികളും വിദേശികളും. വാക്‌സിനേഷൻ ആരംഭിച്ചതോടെ ഈ വർഷം പാതിക്ക് മുന്നേ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വകഭേദം വന്ന കോവിഡ് ഭീതിയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട അതിർത്ഥികൾ തുറക്കുന്നു എന്ന വാർത്ത കേട്ടുകൊണ്ടാണ് സൗദി ജനത ഇന്ന് ഉറക്കമുണർന്നത്.

വൈകുന്നേരം ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിദിന കോവിഡ് റിപ്പോർട്ട് കൂടി പുറത്ത് വന്നതോടെ ഈ സന്തോഷം ഇരട്ടിയായി. ഇന്ന് ഒമ്പത് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കിലെത്തിയ നിർവൃതിയിലാണ് രാജ്യത്തെ സ്വദേശികളു വിദേശികളും. പ്രതിദിന മരണനിരക്കും ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയം സ്വീരീകരിച്ചുവരുന്ന ആരോഗ്യ മുൻകരുതൽ നടപടികളും, അത് കൃത്യാമായി നടപ്പിലാക്കുന്നതിലെ ജാഗ്രതയുമാണ് രാജ്യത്തെ ഈ നേട്ടത്തിന്‍റെ നെറുകയിലെത്തിച്ചത്.

അയൽ രാജ്യങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചപ്പോൾ മുതൽ തന്നെ സൗദിയിലും നിയന്ത്രണങ്ങൾ നടപ്പിലാക്കി തുടങ്ങിയരുന്നു. ഇതുവരെ ഒരു കോടി പതിനൊന്ന് ലക്ഷത്തിലധികം കോവിഡ് പരിശോധനകൾ നടത്തിയിട്ടും, മൂന്നു ശതമാനത്തിലധികം പേരിൽ മാത്രമാണ് രോഗം കണ്ടെത്താനയത്. അതായത് മൂന്നര കോടിയോളം വരുന്ന ജനങ്ങളിലേക്ക് രോഗം വ്യാപിക്കാതെ തടഞ്ഞു നിറുത്താൻ ഭരണകൂടത്തിന് സാധിച്ചു.

രോഗം ബാധിച്ചവരിൽ തന്നെ 97.63 ശതമാനം പേരും സുഖം പ്രാപിച്ചു എന്നത് സർക്കാർ നടപ്പിലാക്കി വരുന്ന ആരോഗ്യ പദ്ധതികളുടെ വിജയം വിളിച്ചോതുന്നതാണ്. വളരെ ആസൂത്രിതമായ രീതിയിൽ വാക്‌സിൻ വിതരണവും രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം പാതിക്ക് മുന്നേ കോവിഡ് പ്രോട്ടോകോൾ ലഘൂകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.