LiveTV

Live

Saudi Arabia

സൗദിയിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

ഒമ്പത് മാസത്തിനിടയിൽ ആദ്യമായാണ് പ്രതിദിന രോഗ നിരക്ക് ഇത്രയും താഴെയെത്തുന്നത്. 174 പേർക്ക് രോഗം ഭേദമായതായും, 11 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സൗദിയിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

സൗദിയിൽ ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തത് 119 പേർക്ക് മാത്രം. ഒമ്പത് മാസത്തിനിടയിൽ ആദ്യമായാണ് പ്രതിദിന രോഗ നിരക്ക് ഇത്രയും താഴെയെത്തുന്നത്. 174 പേർക്ക് രോഗം ഭേദമായതായും, 11 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയുടെ കിഴക്കൻ പ്രവശ്യയിലും ഇന്നു മുതൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചിട്ടുണ്ട്.

മാർച്ച് 31 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗ നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 34,000 ലധികം പേരിൽ പരിശോധന നടത്തിയതിലൂടെ 119 പേർക്ക് മാത്രമേ രോഗം കണ്ടെത്തിയുള്ളൂ. അതേ സമയം 174 പേർക്ക് രോഗ മുക്തി നേടാനായിട്ടുണ്ട്. 11 പേരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി അത്യാസന്ന നിലയിലുള്ളവരുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ വൻകുറവ് രേഖപ്പെടുത്തി 2,790 ലെത്തി. രാജ്യമൊട്ടാകെ വാക്‌സിനേഷൻ നടപടികൾ പുരോഗമിച്ചുവരികയാണ്. റിയാദ്, ജിദ്ദ എന്നീ നഗരങ്ങൾക്കു പിന്നാലെ, കിഴക്കൻ പ്രവശ്യയിലും ഇന്നു മുതൽ വാക്‌സിനേഷൻ ആരംഭിച്ചു. ദഹ്‌റാൻ ഇന്‍റർനാഷണൽ എക്‌സിബിഷൻ സെന്‍ററിൽ ആരംഭിച്ച വാക്‌സിൻ വിതരണ കേന്ദ്രത്തിൽ നിന്ന് കിഴക്കൻ മേഖല ഡെപ്യൂട്ടി ഗവർണ്ണർ ഉൾപ്പെടെ നിരവധി പേർ ഇന്ന് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സൗദി കിരീടാവകാശിയും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിരുന്നു. രാജ്യത്ത് ഇത് വരെ 3,62,339 പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും, അതിൽ 3,53,353 പേർക്കും ഭേദമായിട്ടുണ്ട്. 6196 പേരാണ് ഇതു വരെ മരിച്ചത്.