LiveTV

Live

Saudi Arabia

സൗദിയിൽ കോവിഡ് ഭേദമാകുന്നവരുടെ എണ്ണത്തിൽ കുറവ്

177 പേരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ, 169 പേർക്കാണ് ഭേദമായത്. എന്നാൽ ഒമ്പത് പേരുടെ മരണം മാത്രമാണ് ഇന്ന് സ്ഥിരീകരിച്ചത്.

സൗദിയിൽ കോവിഡ് ഭേദമാകുന്നവരുടെ എണ്ണത്തിൽ കുറവ്

സൗദിയിൽ കോവിഡ് ഭേദമാകുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. ഇന്ന് 177 പേരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ, 169 പേർക്കാണ് ഭേദമായത്. എന്നാൽ ഒമ്പത് പേരുടെ മരണം മാത്രമാണ് ഇന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് ദിവസം മാത്രമാണ് സൗദിയിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാൾ രോഗമുക്തിയിൽ വർധന രേഖപ്പെടുത്തിയത്. മറ്റ് ദിവസങ്ങളിലെല്ലാം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണമാണ് മുന്നിട്ട് നിൽക്കുന്നത്. കഴിഞ്ഞ ദിവസം ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി.

എന്നാൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം കുറഞ്ഞ് 383 ലെത്തിയിട്ടുണ്ട്. ഇന്ന് 177 പേരിൽ കോവിഡ് സ്ഥിരീകരിച്ചപ്പോൾ, ഭേദമായത് 169 പേർക്ക് മാത്രമാണ്. അതേ സമയം പ്രതിദിന മരണം കഴിഞ്ഞ മൂന്ന് ദിവസമായി പത്തിന് താഴെയാണ് രേഖപ്പെടുത്തി വരുന്നത് എന്നത് ആശ്വാസകരമാണ്. ഇന്ന് 9 പേരാണ് മരിച്ചത്. ഇതുൾപ്പെടെ രാജ്യത്ത് ഇത് വരെ 6,148 പേർക്ക് ജിവൻ നഷ്ടമായി. 3,61,536 പേർക്കാണ് രാജ്യത്ത് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 3,52,418 പേർക്കും ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദിൽ ചികിത്സയിലുള്ളവരുടെ എണ്ണം വർധിച്ച് വരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.