LiveTV

Live

Saudi Arabia

കോവിഡ് മഹാമാരിക്കെതിരെ ഒരുമിച്ച് പോരാടാന്‍ ജി20 രാജ്യങ്ങള്‍

കോവിഡ് വാക്സിൻ വികസിപ്പിക്കാൻ 4.6 ബില്യൺ ഡോളർ കൂടി അംഗ രാഷ്ട്രങ്ങളുമായി ചേർന്ന് കൈമാറും.

കോവിഡ് മഹാമാരിക്കെതിരെ ഒരുമിച്ച് പോരാടാന്‍ ജി20 രാജ്യങ്ങള്‍

കോവിഡ് സാഹചര്യത്തിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സഹകരിക്കാൻ ജി20 രാഷ്ട്രത്തലവന്മാർ ധാരണയിലെത്തി. ഇതിന്‍റെ ഭാഗമായി കോവിഡ് വാക്സിൻ വികസിപ്പിക്കാൻ 4.6 ബില്യൺ ഡോളർ കൂടി അംഗ രാഷ്ട്രങ്ങളുമായി ചേർന്ന് കൈമാറും. നിലവിൽ കൈമാറിയ തുകക്ക് പുറമേയാണിത്. ഉച്ചകോടിയുടെ പ്രഖ്യാപനം വൈകീട്ട് നടക്കും. ഇതിന് മുന്നോടിയായി ഇന്ന് അംഗ രാജ്യങ്ങൾ തമ്മിൽ വീണ്ടും ചർച്ച നടക്കും.

ഈ ഡിസംബറിന് മുന്നോടിയായി നാല് ബില്യണിലേറെ ഡോളർ കൂടി കോവിഡ് വാക്സിൻ ഗവേഷണത്തിന് വേണമെന്ന് ഐക്യാരാഷ്ട്രസഭാ സെക്രട്ടറി ജനറൽ പറഞ്ഞിരുന്നു. ഈ തുക ജി20 അംഗ രാഷ്ട്രങ്ങൾ നൽകുമെന്ന് വാഗ്ദാനം ലഭിച്ചതായി ആഗോള വാക്സിൻ സഖ്യത്തിന്‍റെ സിഇഒ അറിയിച്ചു. ലോകത്തെ വൻകിട രാഷ്ട്രങ്ങളും ഇന്ത്യയുമടക്കം 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും നാല് ക്ഷണിതാക്കളായ രാജ്യങ്ങളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഭൂഗോള സംരക്ഷണം ലക്ഷ്യം വെച്ചുള്ള പ്രത്യേക യോഗത്തോടെയാണ് ഇന്ന് വൈകുന്നേരം ഉച്ചകോടി തുടരുക. ഇതിന് ശേഷം വൈകീട്ട് ആറര മുതൽ രാത്രി 9 വരെ ലോക രാഷ്ട്രത്തലവന്മാർ വീണ്ടും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും.രഹസ്യമായി നടക്കുന്ന അംഗ രാജ്യങ്ങളുടെ യോഗത്തോടെ ഉച്ചകോടിക്ക് സമാപനമാകും.

അടുത്ത തവണ ജി20 ഉച്ചകോടിക്ക് സാക്ഷ്യം വഹിക്കുന്ന ഇറ്റലിക്കുള്ള അധ്യക്ഷ സ്ഥാന കൈമാറ്റവും ഇന്നുണ്ടാകും. രാത്രി 9.30നുള്ള തുർക്കി പ്രസിഡണ്ടിന്‍റെ പ്രഭാഷണത്തിൽ ഉച്ചകോടിയുടെ പ്രധാന പ്രഖ്യാപനങ്ങളുണ്ടാകും. ഉച്ചകോടിയുടെ സമാപനം സൗദി ധനകാര്യ മന്ത്രി പ്രഖ്യാപിക്കും.