LiveTV

Live

Saudi Arabia

മൂന്ന് പതിറ്റാണ്ടിന് ശേഷം സൗദി അറേബ്യ ഇറാഖിലേക്കുള്ള അറാർ ബോർഡർ തുറന്നു; കുവൈത്ത് അധിനവേശക്കാലത്ത് അടച്ച അതിർത്തിയിലൂടെ ചരക്ക് നീക്കം തുടങ്ങി

2015ൽ സൗദി അറേബ്യ ബാഗ്ദാദിലെ എംബസിയും തുറന്നിരുന്നു

മൂന്ന് പതിറ്റാണ്ടിന് ശേഷം സൗദി അറേബ്യ ഇറാഖിലേക്കുള്ള അറാർ ബോർഡർ തുറന്നു;  കുവൈത്ത് അധിനവേശക്കാലത്ത് അടച്ച അതിർത്തിയിലൂടെ ചരക്ക് നീക്കം തുടങ്ങി

1990ൽ സദ്ദാം ഹുസൈൻ്റെ കുവൈത്ത് കുവൈത്ത് അധിനവേശക്കാലത്ത് അടച്ച അറാർ അതിർത്തി സൗദി അറേബ്യ തുറന്നു. അധിനിവേശത്തെ തുടർന്ന് ഇരു രാജ്യങ്ങളും ബന്ധമവസാനിപ്പിച്ചതോടെയാണ് അതിർത്തി അടച്ചിരുന്നത്. സൗദിയുടെ ഇറാഖ് അംബാസിഡറും വടക്കൻ പ്രവിശ്യാ ഗവർണറും ഇറാഖ് അധികാരികളും ചടങ്ങിൽ ആഘോഷത്തോടെ പങ്കെടുത്തു. കഴിഞ്ഞ ദിവസം സൗദി കിരീടാവകാശിയും ഇറാഖ് ഭരണാധികാരിയും ചർച്ച നടത്തിയിരുന്നു.

അതിർത്തി കടക്കാൻ കാത്തു നിൽക്കുന്ന ലോറികൾ
അതിർത്തി കടക്കാൻ കാത്തു നിൽക്കുന്ന ലോറികൾ
അതിർത്തി കടന്ന് ലോറികൾ പ്രവേശിക്കുന്നു
അതിർത്തി കടന്ന് ലോറികൾ പ്രവേശിക്കുന്നു

ഇറാനുമായി 1559 കി.മീ അതിരു പങ്കിടുന്ന രാജ്യം കൂടിയാണ് ഇറാഖ് എന്ന പ്രത്യേകതയുണ്ട്. ഒപ്പം, സാന്പത്തികമായി തളർന്ന ഇറാഖ് സൗദിയുമായുള്ള ബന്ധത്തിലൂടെ കൂടുതൽ കരുത്ത് നേടാനും ആഗ്രഹിക്കുന്നു. വിവിധ കരാറുകൾ ഇരു രാജ്യങ്ങളും തമ്മിൽ ഇതിനകം ഒപ്പു വെച്ചിട്ടുണ്ട്. കുവൈത്ത് അധിനിവേശത്തിന് ശേഷം 2015ൽ സൗദി അറേബ്യ ബാഗ്ദാദിലെ എംബസി തുറന്നിരുന്നു. ഇറാഖിൽ നിന്നുള്ള വിവിധ ഉത്പന്നങ്ങളും ഇനി സൗദിയിലേക്കെത്തും. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലേക്കും കാർഗോ ലോറികൾ നീങ്ങിയിട്ടുണ്ട്.