LiveTV

Live

Saudi Arabia

കോവിഡ് ബാധിച്ചു മരിച്ച വിദേശി ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് സൗദി അഞ്ച് ലക്ഷം റിയാല്‍; മലയാളികള്‍ക്കും ലഭിക്കും

സല്‍മാന്‍ രാജാവാണ് മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിച്ചത്

കോവിഡ് ബാധിച്ചു മരിച്ച വിദേശി ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് സൗദി അഞ്ച് ലക്ഷം റിയാല്‍;  മലയാളികള്‍ക്കും ലഭിക്കും

സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും കുടുംബത്തിന് അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കാന്‍ തീരുമാനിച്ചു. സല്‍മാന്‍ രാജാവാണ് മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ - സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനിടെ കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം ആനുകൂല്യത്തിന് അര്‍ഹരായിരിക്കും. മരണപ്പെട്ട മലയാളി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആനുകൂല്യം ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഒരു കോടിയോളം (98,70,000) രൂപ വരും അഞ്ചു ലക്ഷം റിയാല്‍. വാര്‍ത്താ വിതരണ മന്ത്രി മാജിദ് അല്‍ ഖസ്ബിയാണ് തീരുമാനം അറിയിച്ചത്. സൗദിയില്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ചു മുതല്‍ മരണപ്പെട്ട എല്ലാവര്‍ക്കും ആനുകൂല്യമുണ്ടാകും.