LiveTV

Live

Saudi Arabia

കേളി കേന്ദ്ര ജോയിന്‍റ് സെക്രട്ടറിക്ക് റിയാദില്‍ യാത്രയയപ്പ്

27 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയാണ് സുധാകരൻ കല്ല്യാശ്ശേരി

കേളി കേന്ദ്ര ജോയിന്‍റ് സെക്രട്ടറിക്ക് റിയാദില്‍ യാത്രയയപ്പ്

ഇരുപത്തിയേഴു വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സമിതി അംഗവും , കേന്ദ്ര ജോയിന്‍റ് സെക്രട്ടറിയുമായ സുധാകരൻ കല്ല്യാശ്ശേരിക്ക് രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി സ്വദേശിയായ സുധാകരൻ, കേളി സുമേശി യൂണിറ്റ് സെക്രട്ടറി, ബത്ത ഏരിയ സെക്രട്ടറി, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ബത്ഹയിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞ യാത്രയയപ്പ് ചടങ്ങിൽ കേളി രക്ഷാധികാരി സമിതി കൺവീനർ കെപിഎം സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. ഗോപിനാഥൻ വേങ്ങര, ഷമീർ കുന്നുമ്മൽ, ടി.ആർ.സുബ്രഹ്മണ്യൻ, ജോസഫ് ഷാജി, സുരേഷ് കണ്ണപുരം, സെബിൻ ഇഖ്ബാൽ, അനിൽ കുമാർ, പ്രഭാകരൻ കണ്ടോന്താർ, സി.ടി. പ്രകാശൻ, മധു എടപുറത്ത്, ഷറഫുദ്ധീൻ, സിജിൻ കൂവള്ളൂർ, സുരേഷ് കൂവോട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

2006ൽ അംഗമായ സുധാകരൻ, കേളിയുടെ പൊതുപരിപാടികൾ വിജയിപ്പിക്കുന്നതിന് പ്രധാനപങ്ക് വഹിച്ചും, കേളിയുടെ എല്ലാ പ്രവർത്തനങ്ങളിലും നേതൃത്വപരമായി ഇടപ്പെട്ട് പ്രവർത്തിച്ചിരുന്നതായും ആശംസകൾ നേർന്നു സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വിവിധ കമ്മിറ്റികള്‍ അദ്ദേഹത്തിന് ഉപഹാരങ്ങൾ കൈമാറി.