LiveTV

Live

Saudi Arabia

നിർത്തിവെച്ചിരുന്ന ദുബൈ-ഷാർജ ബസ് സർവീസ് വീണ്ടും തുടങ്ങി

മൂന്ന് ബസ് റൂട്ടുകളാണ് പുനരാരംഭിച്ചത്. രണ്ട് റൂട്ടുകളിൽ ഞായറാഴ്ച സർവീസ് തുടങ്ങി. മൂന്നാമത്തെ റൂട്ടിൽ രണ്ടാഴ്ചക്കുള്ളിൽ ബസുകൾ ഓടിതുടങ്ങും

നിർത്തിവെച്ചിരുന്ന ദുബൈ-ഷാർജ ബസ് സർവീസ് വീണ്ടും തുടങ്ങി

കോവിഡ് വ്യാപനം മൂലം നിർത്തിവെച്ചിരുന്ന ദുബൈ-ഷാർജ ബസ് സർവീസ് വീണ്ടും തുടങ്ങി. ദുബൈ-ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റികൾ സഹകരിച്ച് നടത്തുന്ന മൂന്ന് ബസ് റൂട്ടുകളാണ് പുനരാരംഭിച്ചത്. രണ്ട് റൂട്ടുകളിൽ ഞായറാഴ്ച സർവീസ് തുടങ്ങി. മൂന്നാമത്തെ റൂട്ടിൽ രണ്ടാഴ്ചക്കുള്ളിൽ ബസുകൾ ഓടിതുടങ്ങും.

ദുബൈ യൂനിയൻ മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജ അൽ ജുബൈ ബസ് സ്റ്റേഷനിലേക്കും ദുബൈ അബൂഹൈൽ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്കുമുള്ള സർവീസുകളാണ് തുടങ്ങിയത്. ഇത്തിസാലാത്ത് മെട്രോസ്റ്റേഷനിൽ നിന്ന് ഷാർജ മുവൈല ബസ് സ്റ്റേഷനിലേക്കുള്ള ബസ് രണ്ടാഴ്ചക്കുള്ളിൽ സർവീസ് തുടങ്ങുമെന്ന് ആർ.ടി.എ പ്ലാനിങ് ഡയറക്ടർ അദെൽ ഷർകി പറഞ്ഞു.

ദുബൈയിലെ മൂന്ന് മെട്രോ സ്റ്റേഷനുകളെയും ഷാർജയിലെ രണ്ട് പ്രധാന ബസ് സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന റൂട്ടുകൾ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകും. കോവിഡ് മുൻകരുതൽ നടപടികളെല്ലാം ബസ് യാത്രക്കാർക്കും ബാധകമായിരിക്കും.