LiveTV

Live

Saudi Arabia

ദമ്മാമിലെ വാഹനാപകടത്തില്‍ മരിച്ച മൂന്ന് യുവാക്കളുടെയും മൃതദേഹം ഖബറടക്കി

സ്‌കൂള്‍ പഠനകാലം മുതല്‍ കൂട്ട്കൂടിയ മൂവര്‍ സംഘമാണ് ഒടുക്കം മരണത്തിലും ഒരുമിച്ച് യാത്രയായത്. സംസ്‌കാര ചടങ്ങുകള്‍ക്ക് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്തു.

ദമ്മാമിലെ വാഹനാപകടത്തില്‍ മരിച്ച മൂന്ന് യുവാക്കളുടെയും മൃതദേഹം ഖബറടക്കി

സൗദി ദമ്മാമിലെ പ്രവാസികള്‍ക്ക് നൊമ്പരമായ് കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങള്‍ ഖബറടക്കി. സ്‌കൂള്‍ പഠനകാലം മുതല്‍ കൂട്ട്കൂടിയ മൂവര്‍ സംഘമാണ് ഒടുക്കം മരണത്തിലും ഒരുമിച്ച് യാത്രയായത്. സംസ്‌കാര ചടങ്ങുകള്‍ക്ക് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്തു.

ദമ്മാമിലെ മലയാളികളെ ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു ചെറുപ്പക്കാരായ മൂന്ന് യുവാക്കളുടെ മരണവാര്‍ത്ത. സ്‌കൂള്‍ പഠന കാലം മുതല്‍ ദമ്മാമില്‍ വെച്ച് ഒരുമിച്ച് കളിച്ച് വളര്‍ന്നവരായിരുന്നു മൂവരും. പഠന ശേഷവും സൗഹൃദ് ബന്ധം നിലനിര്‍ത്തി പോന്നിരുന്ന ഇവര്‍ അവസാനം ദേശീയ ദിന ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. പെരുമാറ്റങ്ങള്‍ കൊണ്ടും സ്‌നേഹബന്ധങ്ങള്‍ കൊണ്ടും ദമ്മാമിലെ പ്രവാസി സമൂഹത്തിനിടയിലും ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇവര്‍.

സാമൂഹ്യ പ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഒറ്റ ദിവസം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ സാധിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തകരായ നാസ് വക്കം, ഷാജി വയനാട്, ജാഫര്‍ കൊണ്ടോട്ടി എന്നിവര്‍ നേതൃത്വം നല്‍കി

ദേശീയ ദിനാഘോഷം കഴിഞ്ഞ് മടങ്ങവേ ദമ്മാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു
Also Read

ദേശീയ ദിനാഘോഷം കഴിഞ്ഞ് മടങ്ങവേ ദമ്മാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു