LiveTV

Live

Saudi Arabia

ഹൂത്തി കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അറബ് സഖ്യസേനയുടെ ആക്രമണം

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയാണ് ഇന്ന് ആക്രമണം നടത്തിയത്. യമന്‍ തലസ്ഥാനമായ സന്‍ആയിലെ ഹൂത്തി കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്

ഹൂത്തി കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അറബ് സഖ്യസേനയുടെ ആക്രമണം

യമന്‍ തലസ്ഥാനമായ സന്‍ആയിലെ ഹൂത്തി സൈനീക കേന്ദ്രങ്ങളില്‍ അറബ് സഖ്യ സേന ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഹൂത്തികളുടെ രണ്ട് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹൂത്തി വിമതരുടെ നാല് ഡ്രോണുകള്‍ തകര്‍ത്തതായും സഖ്യസേനയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയാണ് ഇന്ന് ആക്രമണം നടത്തിയത്. യമന്‍ തലസ്ഥാനമായ സന്‍ആയിലെ ഹൂത്തി കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. സന്‍ആയുടെ വടക്ക് ഭാഗത്തുള്ള സൈനീക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം. ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ചുള്ള വ്യോമാക്രമണമാണ് നടത്തിയത്. ആക്രമണത്തില്‍ ഹൂത്തി വിമതരുടെ നാല് ഡ്രോണുകള്‍ തകര്‍ത്തതായി അറബ് സഖ്യ സേനയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തു.

തകര്‍ത്ത ഡ്രോണുകള്‍ വന്‍ സ്‌ഫോടക ശേഷിയുള്ളതാണെന്നും അവ റിയാദ് നഗരത്തെ ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ ശ്രമിച്ചവയായിരുന്നുവെന്നും സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി. സന്‍ആയുടെ വടക്കന്‍ പട്ടണമായ അദ്ദല്‍മിയിലെ എയര്‍ബേസ് കേന്ദ്രീകരിച്ചാണ് ഹൂത്തികള്‍ ആക്രമണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. എന്നാല്‍ ആക്രമണത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.