LiveTV

Live

Saudi Arabia

സൌദിവൽക്കരണം കൂടുതൽ ശക്തമാക്കുന്നു; റിക്രൂട്ടിങ്ങിന് കടുത്ത നിയന്ത്രണം വരും

ലോകത്ത് വിദേശ ജോലിക്കാരെ അവലംബിക്കുന്നതിലും റിക്രൂട്ട് ചെയ്യുന്നതിലും നാലാം സ്ഥാനത്താണ് സൗദി അറേബ്യയുടെ സ്ഥാനം

സൌദിവൽക്കരണം കൂടുതൽ ശക്തമാക്കുന്നു; റിക്രൂട്ടിങ്ങിന് കടുത്ത നിയന്ത്രണം വരും

സൌദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു. വിദേശികളുടെ റിക്രൂട്ടിങ്ങിന് കൂടുതൽ നിയന്ത്രണമേർപ്പെടുത്താൻ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. റിക്രൂട്ടിങ് രംഗത്തെ വിദഗ്‌ധ സ്ഥാപനവുമായി കരാറുണ്ടാക്കും.

ലോകത്ത് വിദേശ ജോലിക്കാരെ അവലംബിക്കുന്നതിലും റിക്രൂട്ട് ചെയ്യുന്നതിലും നാലാം സ്ഥാനത്താണ് സൗദി അറേബ്യയുടെ സ്ഥാനം. ബ്രിട്ടൻ, റഷ്യ, ജർമ്മനി എന്നീ രാജ്യങ്ങളാണ് സൌദിക്ക് മുന്നിലുള്ളത്. 70 ലക്ഷത്തിലധികം വിദേശികൾ സൗദിയിൽ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 27 ലക്ഷത്തോളം ഇന്ത്യക്കാരാണ്. രാജ്യത്തെ 86 ശതമാനം കുടുംബങ്ങളിൽ ഹൌസ് ഡ്രൈവർമാരും 68 ശതമാനം വീടുകളിൽ വീട്ടു വേലക്കാരും ജോലി ചെയ്യുന്നുണ്ട്.

വർഷത്തിൽ 26 ബില്യനാണ് വിവിധ വിദേശ ജോലിക്കാർ വേതനമായി കൈ പറ്റുന്നത്. 1000 റിക്രൂട്ടിങ് ഓഫീസുകളും 35 റിക്രൂട്ടിങ് കമ്പനികളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വദേശിവത്കരണം ഫലം കാണണമെങ്കിൽ വിദേശ റിക്രൂട്ടിങ് കർശനമായി നിയന്ത്രിക്കണമെന്നതാണ് മന്ത്രാലയത്തിൻറെ നിലപാട്. ഇതിനായി റിക്രൂട്ടിങ് രംഗത്തെ വിദഗ്‌ധ സ്ഥാപനവുമായി തൊഴിൽ മന്ത്രാലയം കരാർ ഒപ്പു വെക്കും.