LiveTV

Live

Saudi Arabia

സൗദിയിലെ മുഴുവൻ സർക്കാർ ജീവനക്കാരും നാളെ മുതൽ ജോലിക്ക് തിരിച്ചെത്തും

കോവിഡ് പ്രോട്ടോകോൾ പാലിച്ചും മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചുമാണ് ജോലിക്കെത്തേണ്ടതെന്ന് മന്ത്രാലായം അറിയിച്ചു.

സൗദിയിലെ മുഴുവൻ സർക്കാർ ജീവനക്കാരും നാളെ മുതൽ ജോലിക്ക് തിരിച്ചെത്തും

നാളെ മുതൽ സൗദിയിലെ മുഴുവൻ സർക്കാർ ജീവനക്കാരും ജോലിക്ക് തിരിച്ചെത്തും. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മിക്ക ജീവനക്കാരും വീടുകളിലിരുന്നായിരുന്നു ഇത് വരെ ജോലി ചെയ്തിരുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചും മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചുമാണ് ജോലിക്കെത്തേണ്ടതെന്ന് മന്ത്രാലായം അറിയിച്ചു.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വീടുകളിലിരുന്നായിരുന്നു പല സർക്കാർ ജീവനക്കാരും ജോലി ചെയ്തിരുന്നത്. രോഗ വ്യാപനം കുറഞ്ഞ് തുടങ്ങിയതോടെ ജീവനക്കാരെ ഘട്ടം ഘട്ടമായി ജോലി സ്ഥലത്തേക്ക് തിരിച്ചെത്തിച്ചു തുടങ്ങി. ആദ്യ ഘട്ടത്തിൽ ഇക്കഴിഞ്ഞ ശവ്വാൽ 8 മുതൽ 50 ശതമാനം ജീവനക്കാരെയാണ് ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചെത്തിച്ചത്. തുടർന്ന് രണ്ടാം ഘട്ടത്തിൽ ശവ്വാൽ 29 മുതൽ 75 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി. നാളെ മുതൽ മൂഴുവൻ ജീവനക്കാരും തൊഴിലിടങ്ങളിൽ ഹാജരാകണമെന്നാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ നിർദ്ദേശം. കോവിഡ് പ്രോട്ടോകോൾ കർശനമായും പാലിച്ച് കൊണ്ട് മാത്രമേ ജോലിക്ക് ഹാജരാകാൻ പാടുള്ളൂ. രോഗ വ്യാപന സാധ്യത ഒഴിവാക്കുന്നതിനായി ഹാജർ രേഖപ്പെടുത്തുന്നതിന് വിരലടയാള പഞ്ചിംഗ് സംവിധാനം ഉപയോഗിക്കുവാൻ അനുവാദമില്ല. രോഗം പടർന്നുപിടിക്കാൻ സാധ്യത കൂടിയ വിഭാഗങ്ങളിൽപെട്ട ജീവനക്കാരെ ജോലിസ്ഥലങ്ങളിലേക്ക് വരാതെ അകലെയിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണം. എന്നാൽ ഇത് ഓരോ സ്ഥാപനത്തിലേയും ആകെ ജീവനക്കാരുടെ എണ്ണത്തിൻ്റെ 25 ശതമാനത്തിൽ അധികമാകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. ജീവനക്കാർ കൂട്ടത്തോടെ ഒരേ സമയത്ത് ജോലിക്ക് ഹാജരാകുമ്പോഴുള്ള തിരക്ക് കുറക്കുന്നതിനായി മൂന്ന് ഗ്രൂപ്പുകളാക്കി തിരിക്കൂം. ആദ്യ ഗ്രൂപ്പ് രാവിലെ 7.30നും, രണ്ടാമത്തെ വിഭാഗം രാവിലെ 8.30നും, മൂന്നാമത്തെ ഗ്രൂപ്പിലെ ജീവനക്കാർ രാവിലെ 9.30നുമാണ് ജോലിക്ക് ഹാജരാകേണ്ടത്.