LiveTV

Live

Saudi Arabia

കോവിഡിന് സുരക്ഷിതമായ വാക്‌സിൻ കണ്ടെത്തുന്നത് വരെ ജനങ്ങളിൽ ഉപയോഗിക്കില്ലെന്ന് സൗദി ആരോഗ്യ മന്ത്രി

വാക്‌സിൻ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളിൽ രാജ്യം സജീവമായി സഹകരിക്കുന്നുണ്ട്

കോവിഡിന് സുരക്ഷിതമായ വാക്‌സിൻ കണ്ടെത്തുന്നത് വരെ ജനങ്ങളിൽ ഉപയോഗിക്കില്ലെന്ന് സൗദി ആരോഗ്യ മന്ത്രി

കോവിഡിന് സുരക്ഷിതമായ വാക്‌സിൻ കണ്ടെത്തുന്നത് വരെ ജനങ്ങളിൽ ഉപയോഗിക്കില്ലെന്ന് സൗദി ആരോഗ്യ മന്ത്രി പറഞ്ഞു.വാക്‌സിൻ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളിൽ രാജ്യം സജീവമായി സഹകരിക്കുന്നുണ്ട്.വാക്‌സിൻ കണ്ടെത്താൻ വൈകിയാൽ ഓൺലൈൻ പഠന രീതി ദീർഘിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.യു.കെ, ചൈന, റഷ്യ, യു.എസ് എന്നീ രാജ്യങ്ങളിലെ വാക്‌സിനുകളുടെ ഗവേഷണങ്ങിളും പരീക്ഷണങ്ങളിലും രാജ്യം സജീവമായി സഹകരിക്കുന്നുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു.

എന്നാൽ പെട്ടെന്ന് ജനങ്ങളിൽ ഉപയോഗിക്കുകയില്ല. സൗദി ഫുഡ്ഡ് ആന്റ് ഡ്രഗ് ഫെഡറേഷന്റെ പരിശോധനയിൽ സുരക്ഷിതവും വിജയകരവുമാണെന്ന് കണ്ടെത്തുന്നത് വരെ കാത്തിരിക്കും. കൃത്യമായ കോവിഡ് വാക്‌സിൻ കണ്ടെത്താൻ കാല താമസം നേരിടുകയാണെങ്കിൽ ഓൺലൈൻ പഠന രീതി തുടരുന്ന കാര്യം ആലോചിക്കേണ്ടി വരും. ഇക്കാര്യത്തിൽ ഏഴ് ആഴ്ചക്ക് ശേഷമാണ് തീരുമാനമെടുക്കുക എന്നും മന്ത്രി പറഞ്ഞു. സൗദിയിൽ നിലവിലെ സ്ഥിതി സുസ്ഥിരമാണ്. ആവശ്യമുള്ളവർക്കെല്ലാം പരിശോധനകളും ആരോഗ്യ സേവനങ്ങളും ലഭിക്കുന്നു. ഹോസ്പിറ്റലുകളിലെ തിരിക്ക് കാരണം തുടക്കത്തിൽ പലർക്കും പരിശോധനക്കായി വളരെയധികം കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ അവസ്ഥമാറി. രാജ്യത്താകെ 230 തത്ത്മൻ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 21 ഡ്രൈവ് ത്രൂ ടെസ്റ്റ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. അതിനാൽ പരിശോധനയും ചികിത്സയും വളരെയധികം എളുപ്പമാണെന്നും മന്ത്രി പറഞ്ഞു.