LiveTV

Live

Saudi Arabia

സൗദിയില്‍ ഇലകട്രിസിറ്റി ബില്ല് അടക്കാത്തതിന്റെ പേരില്‍ കണക്ഷന്‍ വിഛേദിക്കുന്നതില്‍ ഇളവ്

ആറ് പ്രത്യേക സാഹചര്യങ്ങളിലാണ് ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യും അനുവദിക്കുക

സൗദിയില്‍ ഇലകട്രിസിറ്റി ബില്ല് അടക്കാത്തതിന്റെ പേരില്‍ കണക്ഷന്‍ വിഛേദിക്കുന്നതില്‍ ഇളവ്

സൗദിയില്‍ ഇലകട്രിസിറ്റി ബില്ല് അടക്കാത്തതിന്റെ പേരില്‍ കണക്ഷന്‍ വിഛേദിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ആറ് പ്രത്യേക സാഹചര്യങ്ങളിലാണ് കണക്ഷന്‍ വിഛേദിക്കുന്നതില്‍ നിന്ന് ഇളവനുവദിക്കുക. സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് ഇളവു ലഭിക്കുന്ന സാഹചര്യങ്ങള്‍ വിശദീകരിച്ചത്.

ഇലക്ട്രിസിറ്റി ബില്ലടക്കാത്തതിന്റെ പേരില്‍ വൈദ്യുതി ബന്ധം വിഛേദിക്കുന്നതില്‍ നിന്നും കമ്പനിയെ വിലക്കുന്നതാണ് അതോറിറ്റിയുടെ പുതിയ നടപടി. ആറ് പ്രത്യേക സാഹചര്യങ്ങളിലാണ് ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യും അനുവദിക്കുക.

വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയായ ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷന്‍ റെഗുലേറ്ററി അതോറിറ്റിയാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് തീര്‍പ്പ് കല്‍പിക്കാതെ ഔദ്യോഗിക പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍. സ്‌കൂളുകളില്‍ ടേം പരീക്ഷകള്‍ നടക്കുന്ന കാലത്ത് ഗാര്‍ഹിക ഉപയോക്താക്കളുടെ കണക്ഷനുകള്‍ വിഛേദിക്കുന്നതിനും അനുവാദമുണ്ടാകില്ല.

വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ അത്യാവശ്യമായ രോഗി താമസിക്കുന്നിടം, ഇലക്ട്രിസിറ്റി കമ്പനിയുടെ ഔദ്യോഗിക പ്രവൃത്തി സമയത്തിന് പുറത്തുള്ള നേരങ്ങളിലും കണക്ഷന്‍ വിഛേദിക്കാവുന്നതല്ല. വിശുദ്ധ റമദാന്‍ കാലത്ത് ഗാര്‍ഹിക ഉപയോക്താക്കളുടെ വൈദ്യുതി കണക്ഷനുകളും വിഛേദിക്കാന്‍ പാടില്ല. പ്രവര്‍ത്തി ദിവസങ്ങളില്‍ ഉച്ചക്ക് 12 മണിക്ക് ശേഷവും വൈദ്യുതി കണക്ഷന്‍ വിഛേദിക്കാന്‍ കമ്പനിക്ക് അവകാശമില്ലെന്നും റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.