LiveTV

Live

Saudi Arabia

സൗദിയില്‍ ഒറ്റ ദിവസം രണ്ടായിരത്തിലേറെ കോവിഡ് മുക്തി

അഞ്ച് മാസത്തിനിടെ നാൽപ്പത് ലക്ഷം സാമ്പിളുകളാണ് സൗദിയിൽ പരിശോധിച്ചത്.

സൗദിയില്‍ ഒറ്റ ദിവസം രണ്ടായിരത്തിലേറെ കോവിഡ് മുക്തി

സൗദിയിൽ ഒറ്റ ദിവസം കൊണ്ട് കോവിഡ് ഭേദമായവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തി. അതേസമയം പുതിയ രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും ആയിരത്തി അഞ്ഞൂറിന് മുകളിലാണ്. ഇത് വരെ നാൽപ്പത് ലക്ഷത്തിലധികം സാമ്പിളുകൾ സൗദിയിൽ പരിശോധിച്ചിട്ടുണ്ട്.

അഞ്ച് മാസത്തിനിടെ നാൽപ്പത് ലക്ഷം സാമ്പിളുകളാണ് സൗദിയിൽ പരിശോധിച്ചത്. ഇതിലൂടെ 2,93,037 പേർക്ക് രോഗം സ്ഥിരീകരിച്ചതായും, 2,57, 269 പേർക്ക് ഭേദമായതായും കണ്ടെത്തി. അതേ സമയം 3,269 പേർ ഇത് വരെ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ഇന്ന് മാത്രം അറുപത്തി ഏഴായിരത്തിലധികം സാമ്പിളുകൾ പരിശോധിച്ചപ്പോൾ, 1,569 പുതിയ കേസുകളും, 2,151 രോഗ മുക്തിയും കണ്ടെത്തി. 36 പേരാണ് ഇന്ന് മരിച്ചത്.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞ് 32,499 ആയി. ഇതിൽ 1,826 പേരാണ് ഗുരുതരാവസ്ഥയിലാണ്. ഹുഫൂഫ്, റിയാദ്, മക്ക എന്നിവിടങ്ങളിൽ ഉയർന്ന നിരക്കിലാണ് ഇന്ന് രോഗ മുക്തി റിപ്പോർട്ട് ചെയ്തത്. അതേ സമയം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത നഗരങ്ങളിലെല്ലാം 80ന് താഴെയാണ്.