LiveTV

Live

Saudi Arabia

സൗദിയിലെ വിദേശ സ്‌കൂളുകളിൽ ഈ മാസം 20നകം സ്വദേശി മാനേജര്‍മാരെ നിയമിക്കണം; 4000 സ്വദേശികൾക്ക് പുതുതായി ജോലി ലഭിക്കും

ഈ മാസം 20 മുതല്‍ സൗദി മാനേജര്‍മാരോ അഡ്മിനിസ്ട്രേറ്റര്‍മാരോ മാത്രമേ സ്കൂളുകളില്‍ പാടുള്ളൂ

സൗദിയിലെ വിദേശ സ്‌കൂളുകളിൽ ഈ മാസം 20നകം സ്വദേശി മാനേജര്‍മാരെ നിയമിക്കണം; 4000 സ്വദേശികൾക്ക് പുതുതായി ജോലി ലഭിക്കും

സൗദിയിലെ സ്വകാര്യ, വിദേശ സ്കൂളുകളിൽ സ്വേദശി മാനേജറെ നിയമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഹിജ്‌റ പുതു വർഷം (ആഗസ്റ് 20) മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. സ്കൂൾ മാനേജരായി നിയമിക്കപ്പെടുന്ന ഉദ്യോഗാര്ഥിക്ക് ആവശ്യമായ യോഗ്യതകളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സ്വദേശിയായിരിക്കുക, ബിരുദധാരിയായിരിക്കുക, വിദ്യാഭ്യാസ രംഗത്ത് നാല് വർഷത്തെ പരിചയമുണ്ടായിരിക്കുക, സ്കൂൾ മാനേജർ ജോലിയല്ലാത്ത മറ്റു ജോലിയിൽ നിയമിതനായ വ്യക്തി അല്ലാതിരിക്കുക, പ്രവൃത്തി സമയത്ത് പൂർണമായും സ്കൂളിൽ ഉണ്ടായിരിക്കുക, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം അല്ലെങ്കിൽ വിദേശ അന്താരാഷ്ട്ര സ്കൂളാണെങ്കിൽ സ്കൂളിന്റെ പാഠ്യപദ്ധതിയിലെ ഭാഷ അറിഞ്ഞിരിക്കുക എന്നിവയാണ് യോഗ്യതകൾ. വിദ്യാഭ്യാസ പരിശീലനം ലഭിച്ച, ഡിപ്ലോമ കൂടി ഉള്ളവർക്ക് മുൻഗണന ലഭിക്കും.

യോഗ്യതയുള്ള ഉദ്യോഗാർത്ഥിയുടെ അപേക്ഷ സ്കൂൾ അധികൃതർ വിദ്യാഭ്യാസ മന്താലയത്തിന് സമർപ്പിച്ചിരിക്കണം. സ്കൂളിൻറെ ചെലവിൽ മന്ത്രാലയമാണ് നിയമനം നടത്തുക. ഒരു അധ്യയന വര്ഷത്തേക്ക് പരിശീലനടിസ്ഥാനത്തിലാണ് ആദ്യ നിയമനം നടത്തുക. ജോലി സംതൃപ്തമാണെങ്കിൽ കരാർ പുതുക്കും. മന്ത്രാലയത്തിൻറെ വിലയിരുത്തലിൽ 80 ശതമാനത്തിൽ കുറഞ്ഞ പോയിന്റ് ലഭിക്കുകയോ, മന്ത്രാലയത്തിന്റെ നിയമത്തിനോ സ്കൂളിൻറെ നടത്തിപ്പിനോ നിരക്കാത്ത പ്രവർത്തനങ്ങളോ, ഉത്തരവാദിത്തത്തിൽ വീഴ്ചയോ സംഭവിച്ചാൽ ജോലിയിൽ തുടരാനാവില്ല.

നിയമ, സുരക്ഷാ പ്രശ്നങ്ങളിൽ പ്രതികളായവരെയും ജോലിയിൽ നിന്ന് ഒഴിവാക്കും. ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്കോ പ്രത്യേക വിദ്യാഭ്യാസമോ നൽകുന്ന സ്ഥാപനത്തിലെ മാനേജർ അതേ വിഷയത്തിൽ ബിരുദം എടുത്ത ആളായിരിക്കണെമെന്നും നിബന്ധനയുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിൻറെ പുതിയ തീരുമാനത്തോടെ 4000 സ്വദേശികൾക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കാനിരുന്ന നിയമം, സ്വകാര്യ, വിദേശ വിദ്യാലയങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താനായി സാവകാശം അനുവദിക്കുകയായിരുന്നു.