LiveTV

Live

Saudi Arabia

ജിദ്ദ കോഴിക്കോട് സ്പൈസ് ജെറ്റ് യാത്ര മുടങ്ങിയ സംഭവം; ഈ മാസം 14ന് നാട്ടിലെത്താം | Mediaone Impact

മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി

ജിദ്ദ കോഴിക്കോട് സ്പൈസ് ജെറ്റ് യാത്ര മുടങ്ങിയ സംഭവം; ഈ മാസം 14ന് നാട്ടിലെത്താം | Mediaone Impact

സൗദിയിലെ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്ത് കുടുങ്ങിയവര്‍ക്ക് യാത്രക്ക് അവസരമൊരുങ്ങി. സ്പൈസ് ജെറ്റ് വിമാനത്തില്‍ ടിക്കറ്റെടുത്ത് കുടുങ്ങിയ ഇരുപതോളം മലയാളികളെ ഈ മാസം 14ന് നാട്ടിലെത്തിക്കും. കരിഞ്ചന്തയില്‍ വന്ദേഭാരത് ടിക്കറ്റുകള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോണ്‍സുലേറ്റും അറിയിച്ചു. മീഡിയവണ്‍ ഇംപാക്ട്.

കോഴിക്കോട്ടേക്ക് യാത്ര ചെയ്യാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ ഇരുപതോളം മലയാളികളാണ് ഇന്നലെ കുടുങ്ങിയത്. സ്‌പൈസ് ജെറ്റിന്റെ ജിദ്ദ ഓഫീസിൽ നേരിട്ടെത്തി ടിക്കറ്റെടുത്ത ഇവരുടെ പേര് വിവരങ്ങള്‍ കോണ്‍സുലേറ്റ് ലിസ്റ്റില്‍ വരാതിരുന്നതാണ് പ്രശ്നത്തിന് കാരണം. ഇതോടെ ഫൈനല്‍ എക്സിറ്റിലടക്കം ഉള്ളവര്‍ പ്രതിസന്ധിയിലായി. അതേ സമയം, കരിഞ്ചന്തയില്‍ ടിക്കറ്റെടുത്തവര്‍ യാത്ര ചെയ്തെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. വിഷയം ഇന്നലെ മീഡിയവണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഈ മാസം പതിനാലാം തിയതി പുറപ്പെടുന്ന സ്‌പൈസ് ജെറ്റിന്റെ ചാർട്ടേഡ് വിമാനത്തിൽ യാത്രക്ക് അവസരമൊരുക്കുമെന്ന് സ്‌പൈസ് ജെറ്റ് ഓഫിസിൽ നിന്ന് അറിയിച്ചു.

ഇന്ത്യന്‍ എംബസി നിജപ്പെടുത്തിയ നിരക്കിനേക്കാള്‍ കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് യാത്ര മുടങ്ങുകയും പണം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും. ഇതില്‍ ജാഗ്രത വേണെമെന്നും അധികൃതര്‍ അറിയിച്ചു.