LiveTV

Live

Saudi Arabia

ബോർഡിങ് പാസ് കൈയിൽ കിട്ടിയിട്ടും യാത്ര മുടങ്ങി; ഷാർജയിലെ നൗഫലിന്‍റെ അത്ഭുത രക്ഷപ്പെടല്‍

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു തിരൂർ സ്വദേശി നൗഫൽ

ബോർഡിങ് പാസ് കൈയിൽ കിട്ടിയിട്ടും യാത്ര മുടങ്ങി; ഷാർജയിലെ നൗഫലിന്‍റെ അത്ഭുത രക്ഷപ്പെടല്‍

ബോർഡിങ് പാസ് കൈയിൽ കിട്ടിയിട്ടും മുടങ്ങിപ്പോയ യാത്ര ഷാർജയിലെ നൗഫലിന് തിരികെ നൽകിയത് പുതിയ ജീവിതമാണ്. കരിപ്പൂർ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന് മാത്രമല്ല നഷ്ടപ്പെട്ട ജോലിയും ഇദ്ദേഹത്തിന് തിരികെ കിട്ടി.

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു തിരൂർ സ്വദേശി നൗഫൽ. ഷാർജയിലെ ഒരു സ്കൂളിലായിരുന്നു ജോലി. നടപടികൾ മുഴുവൻ പൂർത്തിയാക്കി ബോർഡിങ് പാസുമായി എമിഗ്രേഷനിലെത്തിയപ്പോഴാണ് പിഴയുണ്ട് എന്നറിഞ്ഞത്. പിഴയടക്കാൻ പണമില്ലാത്തതിനാൽ യാത്രമുടങ്ങി. തിരികെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് താൻ യാത്ര ചെയ്യാനിരുന്ന വിമാനം കരിപ്പൂരിൽ അപകടത്തിൽപെട്ട വാർത്ത അറിയുന്നത്.