LiveTV

Live

Saudi Arabia

ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായവുമായി സൗദി അറേബ്യ

ലെബനാന് അടിയന്തിര മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കി.

ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായവുമായി സൗദി അറേബ്യ

ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായവുമായി സൗദി അറേബ്യ. ലെബനാന് അടിയന്തിര മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കിയത്. കിംഗ് സല്‍മാന്‍ റിലീഫ് പദ്ധതിക്ക് കീഴിലാണ് സഹായങ്ങള്‍ വിതരണം ചെയ്യുക.

സ്‌ഫോടന ദുരന്തത്തിന്റെ അനന്തര ഫലങ്ങള്‍ നേരിടുന്ന ലെബനാന്‍ ജനതക്ക് ആശ്വാസമായാണ് സൗദി സഹായം പ്രഖ്യാപിച്ചത്. കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ ഏയ്ഡ് ആന്റ് റിലീഫ് സെന്റര്‍ വഴിയാണ് സഹായങ്ങളെത്തിക്കുക. അടിയന്തരി മാനുഷിക സഹായം ലെബനാന്‍ ജനതക്ക് ലഭ്യമാക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചു. ഇതിനെ തുടര്‍ന്ന് കെ.എസ് റിലീഫ് സെന്ററിനു കീഴിലുള്ള വിവിധ മെഡിക്കല്‍ സൊസൈറ്റികള്‍ ദുരന്ത സ്ഥലത്തെത്തി. പരിക്കേറ്റവരെയും മരിച്ചവരുടെ ബന്ധുക്കളെയും വിവിധ ആശുപത്രികളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി പാര്‍പ്പിച്ചു.

സൊസൈറ്റികള്‍ക്ക് കീഴിലുള്ള ആംബുലന്‍സുകളുടെ സേവനവും ദുരന്ത മുഖത്ത് പ്രയോജനപ്പെടുത്തി വരുന്നുണ്ട്. ഇവര്‍ക്കാവശ്യമായ ധനസഹായ കെ.എസ് റിലീഫ് സെന്റര്‍ മുഖേന നല്‍കി വരുന്നതായും സൗദി വിദേശ കാര്യമന്ത്രാലയം അറിയിച്ചു. സൗദി ദുരന്തം നടന്ന അന്നു തന്നെ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇരകള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബെയ്റൂത്ത് തുറമുഖത്തുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ അതീവ സൂക്ഷ്മമായാണ് നിരീക്ഷിച്ചു വരുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.