LiveTV

Live

Saudi Arabia

സൗദിയിൽ ഇതിനകം മുപ്പത് ലക്ഷത്തിലേറെ കോവിഡ് ടെസ്റ്റുകൾ നടത്തി

മാർച്ച് രണ്ടിനാണ് സൗദിയിൽ ആദ്യ കോവിഡ് സ്ഥിരീകരിക്കുന്നത്

സൗദിയിൽ ഇതിനകം മുപ്പത് ലക്ഷത്തിലേറെ കോവിഡ് ടെസ്റ്റുകൾ നടത്തി

സൗദിയിൽ ഇതുവരെ മുപ്പത് ലക്ഷത്തിലേറെ കോവിഡ് ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ നിന്ന് രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരത്തോളം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. എന്നാൽ നാൽപ്പത്തി നാലായിരത്തിലധികം പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.‌

മാർച്ച് രണ്ടിനാണ് സൗദിയിൽ ആദ്യ കോവിഡ് സ്ഥിരീകരിക്കുന്നത്. ഏകദേശം അഞ്ച് മാസം പൂർത്തിയാകാനിരിക്കെ, ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരത്തോളമായി. മുപ്പത് ലക്ഷത്തോളം സാമ്പിളുകൾ ഇതിനോടകം രാജ്യത്ത് പരിശോധിച്ചു.

തുടക്കത്തിൽ ആയിരം വീതം ടെസ്റ്റുകളായിരുന്നു ഓരോ ദിവസവും നടത്തിയിരുന്നത്. രോഗവ്യാപനം വർധിച്ച് തുടങ്ങിയതിനനുസരിച്ച് പരിശോധനകളും വർധിച്ചു. ഇപ്പോൾ ദിനംപ്രതി ശരാശരി 65,000 ടെസ്റ്റുകൾ നടത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ ആളുകളിൽ എളുപത്തിൽ ടെസ്റ്റുകൾ നടത്തി വേഗത്തിൽ ഫലം ലഭ്യമാക്കാനാകും വിധം രാജ്യവ്യാപകമായി ആവശ്യമായ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

ഇന്ന് മാത്രം 52,813 സാമ്പിളുകൾ പരിശോധിച്ചു. റിയാദിൽ 52,000 ത്തിലധികം പേർക്കും, ജിദ്ദ, മക്ക എന്നീ നഗരങ്ങളിൽ 30,000ൽ താഴെയും, ദമ്മാം, മദീന, ഹുഫൂഫ് എന്നീ നഗരങ്ങളിൽ 15,000 ലധികം കേസുകളുമാണ് ഇത് വരെ റിപ്പോർട്ട് ചെയ്തത്.