LiveTV

Live

Saudi Arabia

ജിദ്ദയില്‍ നിന്നുള്ള നാളത്തെ ജിദ്ദ-കണ്ണൂർ വന്ദേ ഭാരത് വിമാനം വൈകും

ഉച്ചക്ക് രണ്ടു മണിക്ക് മുമ്പായി വിമാനത്താവളത്തില്‍ എത്തിച്ചേരണം

ജിദ്ദയില്‍ നിന്നുള്ള നാളത്തെ ജിദ്ദ-കണ്ണൂർ വന്ദേ ഭാരത് വിമാനം വൈകും

നാളെ (2020 ജൂലൈ 24) വെള്ളിയാഴ്ച പുലർച്ചെ 5.30 ന് ജിദ്ദയിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ട AI-1910 എയർ ഇന്ത്യ വന്ദേ ഭാരത് വിമാനം 12 മണിക്കൂർ വൈകും. എയർഇന്ത്യ ജിദ്ദാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഈ വിമാനം നാളെ വൈകുന്നേരം 5.40നായിരിക്കും ജിദ്ദയിൽ നിന്നും പുറപ്പെടുക . ടിക്കറ്റെടുത്തിരിക്കുന്ന യാത്രക്കാർ നാളെ (വെള്ളിയാഴ്ച) ഉച്ചക്കു 2 മണിക്ക് മുൻപായി വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.