LiveTV

Live

Saudi Arabia

സൗദിയില്‍ കടകളില്‍ ഭിന്ന ശേഷിക്കാര്‍ക്കാവശ്യമായ പ്രാഥമിക സൗകര്യം ഒരുക്കല്‍ നിര്‍ബന്ധമാക്കി

ഭിന്നശേഷിക്കാരായ ഉപഭോക്താക്കള്‍ക്ക് വാണിജ്യ സ്ഥാപനങ്ങളിലേക്ക് വീല്‍ചെയറുപയോഗിച്ച് കയറാന്‍ പാകത്തില്‍ വഴിയൊരുക്കണമെന്ന നിബന്ധനയാണ് നിര്‍ബന്ധമാക്കിയത്

സൗദിയില്‍ കടകളില്‍  ഭിന്ന ശേഷിക്കാര്‍ക്കാവശ്യമായ പ്രാഥമിക സൗകര്യം ഒരുക്കല്‍ നിര്‍ബന്ധമാക്കി

സൗദി മുനിസിപ്പല്‍ മന്ത്രാലയം രാജ്യത്തെ കടകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കാവശ്യമായ പ്രാഥമിക സൗകര്യം ഒരുക്കല്‍ നിര്‍ബന്ധമാക്കി. ഭിന്നശേഷിക്കാരായ ഉപഭോക്താക്കള്‍ക്ക് വാണിജ്യ സ്ഥാപനങ്ങളിലേക്ക് വീല്‍ചെയറുപയോഗിച്ച് കയറാന്‍ പാകത്തില്‍ വഴിയൊരുക്കണമെന്ന നിബന്ധനയാണ് നിര്‍ബന്ധമാക്കിയത്. മതിയായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് രണ്ട് മാസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.

വീല്‍ച്ചെയറുകളിലും മറ്റുമെത്തുന്ന ഭിന്നശേഷിക്കാരായ ഉപഭോക്താക്കള്‍ക്ക പ്രയാസം കൂടാതെ സ്ഥാപനങ്ങളിലെത്തുന്നതിനും ഷോപ്പിംഗ് നടത്തുന്നതിനും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന് മുനിസിപ്പല്‍ കാര്യ മന്ത്രാലയം ഉത്തരവിട്ടു. ഇത്തരം വിഭാഗക്കാര്‍ക്ക് പരസഹായം കൂടാതെ വാഹനങ്ങളില്‍ നിന്നിറങ്ങി കടകളിലേക്ക് യഥേഷ്ടം സഞ്ചരിക്കുന്നതിന് നിരപ്പായ സ്ലൈഡുകള്‍ സ്ഥാപിച്ചിരിക്കണമെന്നതാണ് പുതിയ നിര്‍ദ്ദേശം.

ഇതിനകം സൗകര്യ ഏര്‍പ്പെടുത്തിയിട്ടില്ലാത്ത സ്ഥാപനങ്ങള്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് അറുപത് ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. നിര്‍ദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടിപടികള്‍ സ്വീകിരിക്കാനും നിയമം ശുപാര്‍ശ ചെയ്യുന്നുണ്ട്. മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാരുടെ വിഷയത്തില്‍ പുതിയ നടപടി നിര്‍ബന്ധമാക്കിയത്.