LiveTV

Live

Saudi Arabia

സൗദിയിൽ കോവിഡ് മുക്തരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു

ഇന്ന് മാത്രം അയ്യായിരത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്, ഇനി ചികിത്സയിലുള്ളത് അര ലക്ഷത്തിന് താഴെ പേർ മാത്രമാണ്

സൗദിയിൽ കോവിഡ് മുക്തരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു

സൗദിയിൽ കോവിഡ് മുക്തരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ഇന്ന് മാത്രം അയ്യായിരത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇനി ചികിത്സയിലുള്ളത് അര ലക്ഷത്തിന് താഴെ പേർ മാത്രമാണ്. അതേ സമയം മരണ സംഖ്യ രണ്ടായിരത്തി അഞ്ഞൂറ് കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളുടെ തുടര്‍ച്ചയായി രാജ്യത്ത് ഇന്നും കോവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധനയും, പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവുമാണ് രേഖപ്പെടുത്തിയത്.

കൂടാതെ ഇന്ന് ചികിത്സയിലുള്ളവരുടെ എണ്ണം അമ്പതിനായിരത്തില്‍ താഴെയത്തി എന്നതും ആശ്വാസം വര്‍ധിപ്പിക്കുന്നതാണ്. ഇന്ന് 2,429 പേര്‍ക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേ സമയം 5,524 പേര്‍ക്ക് രോഗം ഭേതമായിട്ടുണ്ട്. ഇതുള്‍പ്പെടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,53,349 ഉം, രോഗം ഭേദമായവരുടെ എണ്ണം 2,03,259 ഉമായി ഉയര്‍ന്നു. നിലവില്‍ 47,567 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതില്‍ 2,196 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു.

ഇന്ന് മരിച്ച 37 പേരുള്‍പ്പെടെ രാജ്യത്തെ ആകെ മരണം 2523 ആയി. അമ്പത്തി 7000 ത്തിലധികം സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. റിയാദില്‍ മാത്രം ഇന്ന് 1,676 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യം കോവിഡ് മുക്തിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളായി ലഭിച്ച് കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.