LiveTV

Live

Saudi Arabia

സൌദിയിൽ ഇന്ന് 30 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2181, ഇന്ന് 3000 ല്‍ താഴെയാണ് പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം

സൌദിയിൽ ഇന്ന് 30 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു

സൌദിയിൽ ഇന്ന് 30 പേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2181. ഇന്ന് 3000 ല്‍ താഴെയാണ് പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഒരു മാസത്തിന് ശേഷം ഇത് ആദ്യമായാണ് മരണനിരക്കും രോഗികളുടെ എണ്ണവും ഇത്രയും കുറയുന്നത്. ജൂണ് രണ്ടിന് ശേഷം ഇത് ആദ്യമായാണ് സൗദിയില്‍ മരണ നിരക്ക് 30ലേക്ക് താഴുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും മരണ നിരക്ക് നാല്‍പ്പതിനും 50ന് മുകളിൽ രേഖപ്പെടുത്തിയിരുന്നു. ജൂണ് നാലിന് ശേഷം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000ന് താഴെയെത്തുന്നതും ആദ്യമായിട്ടാണ്. മരണ നിരക്കും, രോഗികളുടെ എണ്ണവും കുത്തനെ കുറഞ്ഞത് രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ആശ്വാസവും സംതൃപ്തിയും വർധിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 46,842 സാമ്പിളുകള്‍ പരിശോധന നടത്തിയപ്പോള്‍, 2,994 പുതിയ രോഗികളേയും, 2,370 രോഗ മുക്തരേയും കണ്ടെത്തി. ഇന്ന് മരിച്ച 30 പേരുള്‍പ്പെടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,181 ആയി. ഇത് വരെ 2,29,480 പേര്‍ക്കാണ് സൗദിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ 1,65,396 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ 61,903 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് പത്ത് പേര്‍കൂടി ഗുരതരാവസ്ഥയിലായതോടെ, ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 2,230 ആയി ഉയർന്നു.