LiveTV

Live

Saudi Arabia

സൗദിയില്‍ ഇന്ന് രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

റിയാദ് ,ജുബൈല്‍ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയതത്. മലപ്പുറം തൃശ്ശൂര്‍ സ്വദേശികളാണ് ഇന്ന് മരിച്ചത്.

സൗദിയില്‍ ഇന്ന് രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

സൗദിയില്‍ ഇന്ന് രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. റിയാദ് ,ജുബൈല്‍ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയതത്. മലപ്പുറം തൃശ്ശൂര്‍ സ്വദേശികളാണ് ഇന്ന് മരിച്ചത്. കോവിഡ് മൂലം മരിച്ച മലയാളികള്‍ 103 ആയി. കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന രണ്ട് മലയാളികളാണ് ഇന്ന് സൗദിയില്‍ മരിച്ചത്. റിയാദ്, കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയതത്. മലപ്പുറം കോട്ടപ്പടി സ്വദേശി നജീബ് മച്ചിങ്ങലാണ് റിയാദില്‍ മരിച്ചത്. 50 വയസ്സ് പ്രായമായിരുന്നു. ദിവസങ്ങളായി കോവിഡ് ചികില്‌സയിലായിരുന്നു. ഇരുപത് വര്ഷത്തോളമായി റിയാദില് സെയില്‌സ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

തൃശ്ശൂര് വടക്കേകാട് സ്വദേശി റീഗല് രാജന് എന്ന പേരിലറിയപ്പെടുന്ന വെട്ടിയാട്ടില്‍ വീട്ടില്‍ പ്രേമരാജനാണ് ജുബൈലില്‍ മരിച്ചത്. 65 വയസ്സ് പ്രായമായിരുന്നു. 36 വര്ഷമായി ജുബൈലിലുള്ള ഇദ്ദേഹം ബിസിനസ് സാമൂഹ്യ രംഗത്ത് പരിചിതനാണ്. താമസ വിസയവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം വിസിറ്റിംഗ് വിസയില്‍ എത്തിയതായിരുന്നു. മക്കളടങ്ങുന്ന കൂട്ടുകുടുംബം ജൂബൈലിലുണ്ട്. ഇതോടെ സൌദിയില് കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 103 ആയി.