സൗദി കിഴക്കന്‍ പ്രവിശ്യയില്‍ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങള്; മരിച്ച മലയാളികളുടെ എണ്ണം 19 ആയി
മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രമോദ് മുണ്ടാണിയാണ് മരിച്ചത്

കോവിഡ് ബാധിച്ച് സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രമോദ് മുണ്ടാണിയാണ് മരിച്ചത്. 41 വയസായിരുന്നു. ജുബൈലിലെ ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് മരണം. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. 24 മണിക്കൂറിനിടെ സൗദിയിലെ ജുബൈലില്‍ കോവിഡിനെത്തുടര്‍ന്നുള്ള മൂന്നാമത്തെ മരണമാണിത്. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ ടെക്നീഷ്യനായിരുന്നു.
സൗദിയിലെ ജുബൈലില്‍ കോവിഡ് ചികില്‍സയിലായിരുന്ന കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണാണ്ടസും ഇന്ന് മരിച്ചിരുന്നു. 55 വയസ്സായിരുന്നു. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ദിവസങ്ങളായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. പതിനെട്ട് വര്‍ഷമായി ജുബൈലിലെ സ്വകാര്യ സ്ഥാപനത്തില്‍ ഹെവി ഡ്രൈവറായിരുന്നു ഫെര്‍ണാണ്ടസ്. മൃതദേഹം ജുബൈല്‍ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് ബാധിച്ച് കിഴക്കന്‍ പ്രവിശ്യയില്‍ 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങളാണുണ്ടായത്. ഇതോടെ സൌദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 19 ആയി.
ഇതുവരെ മരിച്ച മലയാളികള്‍ ഇവരാണ്:
1.മദീനയില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്നാസ് (29 വയസ്സ്),
2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന് (41),
3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്),
4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57 വയസ്സ്)
5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന് (51 വയസ്സ്),
6.ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56)
7.മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59),
8.മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46),
9.റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43),
10.ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന് സുവദേവന്‍ (52),
11.ദമ്മാമില്‍ എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന് ബെന്നി (53),
12. റിയാദില്‍ തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന് ഭാസി (60),
13. റിയാദില്‍ കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61)
14. റിയാദില്‍ കണ്ണൂര്‍ മൊഴപ്പിലങ്ങാട് സ്വദേശി കാരിയന്‍കണ്ടി ഇസ്മായീല്‍ (54) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
15.ദമ്മാമില്‍ കാസര്‍ഗോഡ് കുമ്പള സ്വദേശി മൊയ്തീന് കുട്ടി അരിക്കാടി (59)
16.റിയാദില്‍ നഴ്സായ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53)
17.ജുബൈലില്‍ കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് ഹൗസില്‍ അബ്ദുല്‍ അസീസ് പി.വി (52) എന്നിവരാണ് ഇതുവരെ സൌദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികള്‍.