സൗദിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു
ശനിയാഴ്ച പത്ത് പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ മുന്നൂറ് പിന്നിട്ടു. ശനിയാഴ്ച മുവ്വായിരത്തിനടുത്താണ് പോസിറ്റീവ് കേസുകള്‍.

സൗദിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. ശനിയാഴ്ച പത്ത് പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ മുന്നൂറ് പിന്നിട്ടു. ശനിയാഴ്ച മുവ്വായിരത്തിനടുത്താണ് പോസിറ്റീവ് കേസുകള്‍. സാമൂഹ്യ സമ്പര്‍ക്കത്തിലൂടെ അതിവേഗത്തിലാണ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്.
പത്ത് വിദേശികളടക്കം 302 ആയി സൌദിയില്‍ മരണ സംഖ്യ ഉയര്‍ന്നു. മക്കയില്‍ മാത്രം മരണം 127 ആയി. ജിദ്ദയില്‍ 92ഉം മദീനയില്‍ നാല്പത് പേരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. മക്കയും മദീനയും ജിദ്ദയും ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് കേസുകള്‍ കൂടുതലും സ്ഥിരീകരിക്കുന്നതും.
ശനിയാഴ്ചത്തോടെ സൗദിയിലെ ആകെ കോവിഡ് കേസുകള്‍ 52,016 ആയി. ഇതില്‍ പതിനായിരത്തിലേറെ കേസുകള്‍ മക്കയിലാണ്. റിയാദില്‍ 9,688, ജിദ്ദയില്‍ 8,928 മദീനയില്‍ ഏഴായിരം എന്നിങ്ങിനെയാണ് ഇതുവരെ സ്ഥിരീകരിച്ച രോഗസംഖ്യ. മക്കയിലും റിയാദിലും 5500ലേറെ പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. ഇതുവരെ അഞ്ചര ലക്ഷത്തോളം ടെസ്റ്റുകളാണ് പൂര്‍ത്തിയാക്കിയത്.
Watch More.....