LiveTV

Live

Saudi Arabia

റിയാദില്‍ കോവിഡ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി മരിച്ചു; സൗദിയില്‍ മരിച്ച മലയാളികള്‍ ഒമ്പതായി 

റിയാദില്‍ കോവിഡ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി മരിച്ചു; സൗദിയില്‍ മരിച്ച മലയാളികള്‍ ഒമ്പതായി 

സൗദിയിലെ റിയാദില്‍ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടിയാണ് മരിച്ചത്. 43 വയസ്സായിരുന്നു. മൂന്നാഴ്ച മുമ്പ് ന്യൂമോണിയ ബാധിച്ച് ശുമൈസി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. അതീഖയിലെ പച്ചക്കറി കടയില്‍ ജീവനക്കാരനായിരുന്നു. സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യയും പത്താം ക്ലാസുകാരിയായ മകളും നാട്ടിലാണ്.

ഇതോടെ സൌദിയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി. ഇതുവരെ മരിച്ച മലയാളികള്‍ ഇവരാണ്. 1.മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29 വയസ്സ്), 2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41), 3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്), 4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57 വയസ്സ്) 5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51 വയസ്സ്), 6.മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56) 7.മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59), 8.മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.