LiveTV

Live

Saudi Arabia

സൗദിയില്‍ ഉല്‍പന്നങ്ങള്‍ തിരിച്ചെടുക്കുന്നതിന് അനുവാദം നല്‍കണമെന്ന് വാണിജ്യമന്ത്രി

മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

സൗദിയില്‍ ഉല്‍പന്നങ്ങള്‍ തിരിച്ചെടുക്കുന്നതിന് അനുവാദം നല്‍കണമെന്ന് വാണിജ്യമന്ത്രി

സൗദിയില്‍ കോവിഡ് പശ്ചാതലത്തില്‍ വ്യാപാരം ചെയ്ത ഉല്‍പന്നങ്ങള്‍ തിരിച്ചെടുക്കുന്നതിനും മാറ്റി എടുക്കുന്നതിനും ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന നിര്‍ദ്ദേശവുമായി വാണിജ്യ മന്ത്രി. ഉല്‍പന്നങ്ങള്‍ തിരികെ നല്‍കുന്നതിനും മാറ്റിയെടുക്കുന്നതിനുമുള്ള ഉപഭോക്താക്കളുടെ അവകാശം അടിസ്ഥാനപരമാണെന്നും അത് പുനസ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

More to Watch...